go

വീട് കുത്തിത്തുറന്ന് മോഷണം: മൂന്ന് നേപ്പാൾ സ്വദേശികൾ പിടിയിൽ

   വീട് കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ദീപക് പരിയാർ, രാകേഷ് ഷാഹി , സുമൻ ഷാഹി എന്നിവർ.
വീട് കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ദീപക് പരിയാർ, രാകേഷ് ഷാഹി , സുമൻ ഷാഹി എന്നിവർ.
SHARE

ഓയൂർ ∙ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നേപ്പാൾ സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ. രാകേഷ് ഷാഹി (32), ദീപക് പരിയാർ (22), സുമൻ ഷാഹി (27) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്. കുടവട്ടൂർ വാലുവിള വീട്ടിൽ ഗോപിനാഥന്റെ വീട്ടിൽ കഴിഞ്ഞ 17ന് വാതിൽ പൊളിച്ചു അകത്ത് കടന്ന മോഷ്ടാക്കൾ മൊബൈൽ ഫോണുകൾ കവർന്നു.

പ്രതികൾ കുണ്ടറ ചെറുമൂട് സ്വദേശി വിജയകുമാറിന്റെ ഉടമസ്ഥതയിൽ കരീപ്രയിലെ ഡെയറി ഫാമിൽ ജോലി ചെയ്തു വരികയായിരുന്നു. രാകേഷ് ഷാഹി 2 വർഷമായി വിജയകുമാറിന്റെ ഫാമിൽ കുടുംബസമേതം താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. മറ്റ് രണ്ട് പേരും മൂന്നാഴ്ച മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. മോഷ്ടിച്ച മൊബൈലിൽ ഉണ്ടായിരുന്ന സിം കാർഡ് മാറ്റിയ ശേഷം ഇവരുടെ കയ്യിലുള്ള സിം കാർഡ് ഉപയോഗിച്ചു വരുന്നതിനിടയിൽ സൈബർ സെൽ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. 

പൂയപ്പള്ളി എസ്എച്ച്ഒ വിനോദ് ചന്ദ്രൻ എസ്ഐ രാജേഷ്കുമാർ, എഎസ്ഐ ഗോപൻ എസ്‌സിപിഒമാരായ ഹരി, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മറ്റു മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടന്നു വരുന്നതായി പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama