go

ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം: യുവാക്കൾ പിടിയിൽ

 യുവാക്കളിൽ നിന്നു പിടിച്ചെടുത്ത ചന്ദനത്തടി.(ഇന്ഡസെറ്റിൽ അനുജിത്ത്, സുധീർ)
യുവാക്കളിൽ നിന്നു പിടിച്ചെടുത്ത ചന്ദനത്തടി.(ഇന്ഡസെറ്റിൽ അനുജിത്ത്, സുധീർ)
SHARE

ശാസ്താംകോട്ട ∙ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച 2 യുവാക്കളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചു. കാരാളി ജംക്‌ഷനു സമീപം പുലർച്ചെ 5നാണ് സംഭവം. കരിക്കോട് പുന്നേത്ത് വയലിൽ വീട്ടിൽ സുധീർ(25), കരിക്കോട് കൊച്ചുവീട്ടിൽ അനുജിത്ത് (18) എന്നിവരാണ് പിടിയിലായത്. കോവൂർ മണ്ണൂർ ഭാരതിയുടെ സ്ഥലത്ത് നിന്നും മോഷ്ടിച്ച 10 കിലോയോളം ഭാരമുള്ള ചന്ദനത്തടികളും കണ്ടെടുത്തു. 

പൊലീസ് പറയുന്നത്: ആന പാപ്പാനായി സ്ഥലത്ത് പനയോല വെട്ടാനെത്തിയപ്പോഴാണ് സുധീർ ചന്ദനമരം കണ്ടെത്തിയത്. പിന്നീട് സഹായിയുമായി എത്തി വെട്ടിമാറ്റുന്നതിനിടെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇരുവർക്കും പരുക്കുണ്ട്. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം ചന്ദന മരത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെടുത്തു. ഇവരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കേസെടുക്കുമെന്നും എസ്എച്ച്ഒ വി.എസ്.പ്രശാന്ത് പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama