go

എസ്റ്റിമേറ്റിന് അനുമതിയില്ല; തടയണ നിർമാണം അനിശ്ചിതത്വത്തിൽ

കല്ലടയാറ്റിലെ തടയണ
കല്ലടയാറ്റിലെ തടയണ
SHARE

പുനലൂർ ∙ സർക്കാരിന് സമർപ്പിച്ച എസ്റ്റിമേറ്റിന് ഇനിയും അനുമതി ഇല്ലാത്തതിനാൽ കല്ലടയാറ്റിൽ പുനലൂർ പേപ്പർമില്ലിന് സമീപത്തെ തടയണ പുനഃരുദ്ധാരണം ഉടൻ നടക്കില്ല. ഈ വർഷം തന്നെ അനുമതി വാങ്ങി നിർമാണം നടത്തിയില്ലെങ്കിൽ അടുത്ത വേനലിലും പുനലൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും. കല്ലടയാറ്റിൽ നിന്നും വെള്ളമെടുക്കുന്ന കുടിവെള്ള പദ്ധതികൾക്ക് വേനൽക്കാലത്തും ജലക്ഷാമം ഉണ്ടാകാതിരിക്കാനാണ് തടയണ പുനഃരുദ്ധരിക്കുന്നത്.

ആറിനു കുറുകെ കരിങ്കല്ലടുക്കി നിർമിച്ച നൂറ്റാണ്ട് പഴക്കമുള്ള ഈ തടയണ 75 സെന്റീമീറ്റർ കൂടി ഉയർത്തിക്കൊണ്ടാവും പുനഃരുദ്ധാരണം. നിലവിൽ 400 സെന്റീമീറ്റർ ഉയരമാണ് തടയണയ്ക്കുള്ളത്. 56 മീറ്റർ നീളവും 2.60 മീറ്റർ വീതമുള്ള തടയണ പേപ്പർമില്ലിന്റെ പ്രതാപകാലത്ത് മില്ലിലേക്ക് വെള്ളമെടുക്കുന്നതിനായി നിർമിച്ചതാണ്. 

1990-കളിലുണ്ടായ പ്രളയത്തിൽ ഭാഗികമായി തകർന്നതിനാലാണ് തടയണ പുനഃരുദ്ധരിക്കുന്നത്. ജപ്പാൻ പദ്ധതിയുൾപ്പെടെ കല്ലടയാറ്റിൽ നിന്നും വെള്ളമെടുക്കുന്ന എല്ലാ കുടിവെള്ള പദ്ധതികൾക്കും ഗുണകരമാകുന്നതാണ് തടയണ. ജലസേചന വകുപ്പ് തടയണ പുനഃരുദ്ധരിക്കുന്നതിനു 72 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് തയാറാക്കിയത്.

ഇത് നേരത്തെ അനുമതിയ്ക്കായി സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന് പുറമേ പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമിതിക്കായുള്ള സർക്കാർ സംവിധാനമായ 'റീബിൽഡ് കേരള'യിലും ഈ പദ്ധതി പരിഗണിച്ചിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama