go

ആവേശത്തിരയായി തീരത്ത് സ്നേഹ ശൃംഖല

കെആർഎൽസിസി കൊല്ലത്തു നടത്തുന്ന സമുദായ സംഗമത്തിനു മുന്നോടിയായി തീരദേശത്തു സംഘടിപ്പിച്ച സ്നേഹ ശൃംഖല രൂപത വികാരി ജനറൽ മോൺ.വിൻസന്റ് മച്ചാഡോ ഉദ്ഘാടനം ചെയ്യുന്നു.                                            ചിത്രം: മനോരമ
കെആർഎൽസിസി കൊല്ലത്തു നടത്തുന്ന സമുദായ സംഗമത്തിനു മുന്നോടിയായി തീരദേശത്തു സംഘടിപ്പിച്ച സ്നേഹ ശൃംഖല രൂപത വികാരി ജനറൽ മോൺ.വിൻസന്റ് മച്ചാഡോ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

കൊല്ലം∙ കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വത്തിൽ 8 നു നടത്തുന്ന സമുദായ സംഗമത്തിനു മുന്നോടിയായി  സംഘടിപ്പിച്ച സ്നേഹശൃംഖലയിൽ തീരദേശ ജനത ആവേശപൂർവം പങ്കെടുത്തു. തങ്കശ്ശേരി ബസ് ബേയിൽ നിന്നു രൂപതാ വികാരി ജനറൽ മോൺ. വിൻസന്റ് മച്ചാഡോ പകർന്നു നൽകിയ സ്നേഹജ്വാല പകർന്നും തീരസംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലിയും തീരദേശവാസികൾ സ്നേഹശൃംഖലയ്ക്കു കരുത്തേകി. 

ഇരവിപുരം കടൽത്തീരം സംരക്ഷിക്കാൻ പുലിമുട്ട് നിർമിക്കുക, കടലിനെയും തീരത്തെയും നശിപ്പിക്കുന്ന സിമൻറ് ഗോഡൗൺ പദ്ധതി ഉപേക്ഷിക്കുക, പോർട്ട് വികസനമെന്ന പേരിൽ അന്യായമായ കുടിയൊഴിപ്പിക്കലുകൾ നിർത്തലാക്കുക, കോവിൽത്തോട്ടം പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു. സമനീതിക്കായുള്ള സംഘടിത മുന്നേറ്റത്തിനു സമയമായെന്നു മോൺ. വിൻസന്റ് മച്ചാഡോ പറഞ്ഞു. ഓഖി ദുരന്തത്തിന്റെ രണ്ടാം വാർഷികം ആചരിക്കുന്ന ദിവസം  പോലും ദുരിതബാധിതർക്ക് അധികൃതർ നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായി എന്നതു മറക്കരുതെന്നും പറഞ്ഞു.

എപ്പിസ്കോപ്പൽ വികാരി ഫാ. ജോസഫ് ഡെറ്റോ ഫെർണാണ്ടസ്, ഫാ.ജോസഫ് ഡാനിയേൽ ,ഫാ.ജോർജ് സെബാസ്റ്റ്യൻ, ഫാ.സെഫറിൻ, അനിൽ ജോൺ, ജെയ്ൻ ആൻസിൽ, ,ഫാ. ബിനു തോമസ്, ഫാ. ജോൺ ബ്രിട്ടോ, ഫാ.ടി.ജെ ആന്റണി, ,ഫാ.ജോളി എബ്രഹാം ,ഫാ.ഷാജൻ നെറോണ, ഫാ.ജോൺ പോൾ, ഫാ. വിമൽ കുമാർ, ഫാ.അൽഫോൺസ്,  ഫാ. ജോ അലക്സ്, ഫാ.സനു, ഫാ.ജിജോ, ഫാ. മിൽട്ടൻ, ഫാ.അമൽ രാജ്, അജു.ബി.ദാസ്, ശോഭ തോമസ്, പ്രഫ. തോമസ് ആൻറണി, പ്രഫ. എസ് വർഗീസ്, ക്രിസ്റ്റഫർ, സാലി തോമസ്,  ജോയ് ഫ്രാൻസിസ്, പ്രസാദ് ആന്റണി, എഡ്വേർഡ് രാജു ,ഗിഫ്റ്റൻ തുടങ്ങിയവർ പ്രസംഗിച്ചു. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama