go

പുനലൂർ കെഎസ്ആർടിസി ഡിപ്പോ നവീകരണം തുടങ്ങി

പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ ടെർമിനൽ നിർമാണം തുടങ്ങിയപ്പോൾ
പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ ടെർമിനൽ നിർമാണം തുടങ്ങിയപ്പോൾ
SHARE

പുനലൂർ ‌∙ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ വേ–ഇൻ, വേ–ഔട്ട് കവാടങ്ങളുടെ നിർമാണം തുടങ്ങി. മന്ത്രി കെ. രാജുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ കൂടി ഈ ആവശ്യത്തിനായി അനുവദിച്ചിരുന്നു. യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രം അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളും തുടങ്ങുന്നുണ്ട്. പുനലൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ആരംഭിക്കുന്നത് ട്രാൻ. ഡിപ്പോയ്ക്ക് മുന്നിൽ നിന്നായിരുന്നു.

അശാസ്ത്രീയമായി ബസുകൾ കയറുന്നതും ഇറങ്ങുന്നതുമായിരുന്നു കാരണം. മുൻവശത്തുള്ള കവാടങ്ങളും മറ്റു സംവിധാനങ്ങളും യാഥാർഥ്യമാകുമ്പോൾ ഇപ്പോൾ ഡിപ്പോയുടെ മുഖഛായ തന്നെ മാറും. 11 വർഷം മുമ്പ് പുനരുദ്ധാരണം തുടങ്ങിയിട്ടും ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. ഓരോ കവാടത്തിലും പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് മറുഭാഗം അടച്ചാവും നിർമാണം നടത്തുക.

ഇതുമൂലം യാത്രക്കാർക്കും കൂടുതൽ ബസുകൾ ഡിപ്പോയിൽ എത്തുന്നതിനും ഉണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ശബരിമല സീസൺ കൂടി ആയതോടെ കൂടുതൽ തീർഥാടകരും ഇവിടെ എത്തുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും നൂറിലധികം ബസുകളും ഇതുവഴിയാണ് കടന്നു പോകുന്നത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama