go

കോടതി കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി: യുവാവിനെ രക്ഷപ്പെടുത്തി

കോടതി കെട്ടിടത്തിന് മുകളിൽ ബിജു
കോടതി കെട്ടിടത്തിന് മുകളിൽ ബിജു
SHARE

കൊട്ടാരക്കര∙   എസ് സി, എസ്ടി കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയു‌ടെ  മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ അഗ്നിശമനസേന താഴെ എത്തിച്ചു.  കുണ്ടറ സ്വദേശി ബിജു (35)വിനെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ഇയാൾ പൊലീസ് സ്റ്റേഷൻ പരിസരത്തു രാവിലെ മുതൽ ഉണ്ടായിരുന്നതായി പറയുന്നു. 

രാവിലെ പൊലീസ് സ്റ്റേഷനിലെത്തി ആരോ കൊല്ലാൻ ശ്രമിക്കുന്നതായി ബിജു പരാതിപ്പെട്ടു.  അതിനു ശേഷം ചന്തമുക്കിലെ ഹാർഡ് വെയർ കടയിൽനിന്നു തൂമ്പാ എടുത്ത്  ഓടി. നാട്ടുകാർ പിടികൂടി  പൊലീസിൽ ഏൽപ്പിച്ചു.  സ്റ്റേഷനിൽനിന്നു  വിട്ടയച്ചതിനു ശേഷം  സമീപത്തെ കോടതിയുടെ അനുബന്ധ കെട്ടിടത്തിനു മുകളിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു.  അഗ്നിശമനസേന എത്തി  തന്ത്രപരമായി നിലത്തിറക്കുകയായിരുന്നു.  

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama