go

അഭ്യാസ പ്രകടനം: ബസുകൾ പൊലീസിനെ ഏൽപിച്ചു

അഞ്ചൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ബസുകൾ
അഞ്ചൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ബസുകൾ
SHARE

അഞ്ചൽ ∙ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് അഭ്യാസ പ്രകടനം നടത്തിയ 2 സ്വകാര്യ ടൂറിസ്റ്റ് ബസുകൾ മോട്ടർ വാഹനവകുപ്പ് പിടികൂടി പൊലീസിനെ ഏൽപിച്ചു. ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി തുടങ്ങി. വെള്ളി രാത്രി 11.30നു ജില്ലാ അതിർത്തിയായ ഏനാത്ത് ജംക്‌ഷനു സമീപത്തുനിന്നാണു ബസുകൾ കസ്റ്റഡിയിൽ എടുത്തത്.ബസുകളിൽ ഘടിപ്പിച്ചിരുന്ന എയർഹോണുകൾ, കളർലൈറ്റുകൾ എന്നിവ ഇളക്കി മാറ്റിയിരുന്നു. ഇവ എറണാകുളത്തുവച്ചാണു മാറ്റിയതെന്നു മോട്ടർ വാഹന വകുപ്പിനു വിവരം ലഭിച്ചു.

അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റാംജി കെ.കരൺ, ഡി.ശരത്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണു ബസുകൾ പിടിച്ചെടുത്തത്.  സ്കൂളിലെ വിദ്യാർഥികളുമായി കൊടൈക്കനാലിലേക്കു പോയ ബസുകളുടെ ഡ്രൈവർമാരാണു ചൊവ്വാഴ്ച അപകടകരമായ ഡ്രൈവിങ് നടത്തിയത്. മൈതാനത്തിനു നടുവിൽ വിദ്യാർഥികളെ നിർത്തി ബസുകൾ വട്ടംചുറ്റിക്കുകയായിരുന്നു. പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

5 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി

കൊട്ടാരക്കര∙ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ നടത്തിയ  പരിശോധനയിൽ 5 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി.  അനധികൃതമായി മ്യൂസിക് സിസ്റ്റം ഉപയോഗിച്ച 32 ബസുകൾക്കെതിരെയും ലൈറ്റുകൾ സ്ഥാപിച്ച 23 ബസുകൾക്കെതിരെയും പിഴ ചുമത്തി. ജില്ലാ  എൻഫോഴ്സ്മെന്റ് ആർടിഒ ഡി.മഹേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 90,000 രൂപ പിഴയായി ഈടാക്കി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama