go

പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ്: ആദ്യം ഉപദേശവുമായി പൊലീസ്, പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

kollam-police-awarness
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കു ഹെൽമറ്റ് നിർബന്ധമാക്കിയതിനെത്തുടർന്നു ചടയമംഗലം എസ്ഐ ശരത്‌ലാലിന്റെ നേതൃത്വത്തിൽ പൊലീസ് ബോധവൽക്കരണം നൽകുന്നു.
SHARE

കൊട്ടാരക്കര∙ യുവാക്കൾ ഓടിക്കുന്ന ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്താൻ പൊലീസിന് നിർദേശം. ഇന്നു മുതൽ പിൻസീറ്റ് ഹെൽമറ്റ് പരിശോധന ശക്തമാക്കും. ഒരാഴ്ചത്തേക്ക് പിൻസീറ്റുകളിൽ ഹെൽമറ്റ് ധരിക്കാത്തവരിൽ നിന്നു പിഴ ഈ‌ടാക്കില്ല. പകരം ഉപദേശം നൽകും. അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരായതിനാലാണ് വാഹന പരിശോധനയിൽ യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു.

മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗവും ഇന്നു മുതൽ ഹെൽമറ്റ് പരിശോധന വ്യാപകമാക്കും. ഇന്നു മുതൽ പിൻസീറ്റിലും പിഴ ഈടാക്കാനാണ് മോട്ടർ വാഹന വകുപ്പിനുള്ള നിർദേശം. ജില്ലയുടെ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനമെന്ന് ആർടിഒ ഡി.മഹേഷ് അറിയിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama