go

പെട്ടിക്കട പദ്ധതി തകർന്നു: വഴിയാധാരമായി പാവങ്ങൾ

kollam-ibrahim-kunju
ഇബ്രാഹിം കുഞ്ഞ്.
SHARE

ചിതറ ∙ പഞ്ചായത്ത് അംഗപരിമിതർക്കായി നടപ്പാക്കിയ പെട്ടിക്കട പദ്ധതി ലക്ഷ്യം കണ്ടില്ല. നഷ്ടമായത് 28 ലക്ഷം രൂപ. 57 അംഗപരിമിതരെയാണു പഞ്ചായത്ത് കബളിപ്പിച്ചത്.  2018–19 വർഷത്തിലാണു പദ്ധതി നടപ്പാക്കാൻ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഗ്രാമസഭ വഴിയാണു  തിരഞ്ഞെടുത്തത്.  വിഇഒയും അസി. സെക്രട്ടറിയുമായിരുന്നു നിർവഹണ ഉദ്യോഗസ്ഥർ. ഗുണഭോക്താക്കളുടെ അർഹത പരിശോധിച്ചു സമയത്തു പദ്ധതി നടപ്പാക്കാൻ  ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല.

ജനറൽ, എസ്‌സി, എസ്ടി വിഭാഗത്തിൽ ഉൾപ്പെട്ടവരാണു ഗുണഭോക്താക്കൾ. ഈ വർഷം പൂർത്തിയാകാത്ത പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അതും നടന്നില്ല. കട സ്ഥാപിക്കാൻ ഗുണഭോക്താക്കൾ സ്ഥലം കണ്ടെത്തി നൽകാത്തതാണു പദ്ധതി നടപ്പാക്കാൻ കഴിയാത്തതിനു കാരണമെന്നു പറഞ്ഞു പഞ്ചായത്ത് വീണ്ടും കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. ഒന്നര വർഷമായി അംഗപരിമിതരെ പഞ്ചായത്ത് അവഗണിച്ചെന്നാണു പരാതി. 

മനുഷ്യവകാശ കമ്മിഷന്‍ ഇടപെട്ടു

പഞ്ചായത്തിൽ ഐരക്കുഴി കൊക്കോട്ട് കോണം  റിയാസ് മൻസിലിൽ ഇബ്രാഹിംകുഞ്ഞ് പെട്ടിക്കട ലഭിക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. പഞ്ചായത്തിനോടു കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്. ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാതെ അലഞ്ഞപ്പോഴാണു പെട്ടിക്കട നൽകാമെന്നു പഞ്ചായത്ത് വാഗ്ദാനം ചെയ്തതെന്നു പരാതിയിലുണ്ട്.

രേഖകളും വാങ്ങി. ഈയിടെ വീണു പരുക്കേറ്റതോടെ ഇബ്രാഹിംകുഞ്ഞ് കൂടുതൽ അവശനായി.  ഇബ്രാഹിം കുഞ്ഞ് വിവരാവകാശനിയമ പ്രകാരം അന്വേഷിച്ചപ്പോഴാണു കട സ്ഥാപിക്കാൻ സ്ഥലം നൽകിയില്ലെന്നു പഞ്ചായത്ത് പറ‍ഞ്ഞത്.  ഇതും മനുഷ്യാവകാശ കമ്മിഷനിൽ ഹാജരാക്കി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama