go

വലിയഴീക്കൽ–അഴീക്കൽ പാലം പണി തടസ്സപ്പെടുന്നു; ചർച്ച പരാജയം

kollam-bridge
വലിയഴീക്കൽ – അഴീക്കൽ പാലം.
SHARE

ഓച്ചിറ∙കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ - അഴീക്കൽ പാലത്തിന്റെ നിർമാണം തടസ്സപ്പെടുന്നു. പാലത്തിന് സ്ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാത്തതാണ് കാരണം. വസ്തു ഉടമകളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചർച്ച പരാജയപ്പെട്ടു. പ്രാദേശിക നേതാക്കളും കരയോഗം ഭാരവാഹികളും ചേർന്ന് വീണ്ടും ചർച്ച നടത്തുവാൻ ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചിട്ടുണ്ട്.

4 മാസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകാമെന്നും അതുവരെ വിട്ടു നൽകിയ വസ്തുവിലൂടെ പാലം നിർമാണത്തിനുള്ള സാമഗ്രികൾ കൊണ്ടുപോകുന്നതിന് അനുവദിക്കണമെന്നും ഉദ്യോഗസ്ഥർ സ്ഥല ഉടമകളോടു‌ ആവശ്യപ്പെട്ടു. എന്നാൽ 4 മാസത്തിനുള്ളിൽ പണം നൽകുമെന്ന രേഖ ഉദ്യോഗസ്ഥർ നൽകണമെന്നാണ് സ്ഥലം ഉടമകളുടെ ആവശ്യം. അപ്രോച്ച് റോഡ് ഉൾപ്പെടെ 1200 മീറ്റർ നീളമുള്ള പാലം 140 കോടി ചെലവഴിച്ചാണ് നിർമാണം നടത്തുന്നത്.

2020 ഡിസംബറിൽ ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യം. വലിയഴീക്കലിൽ സ്ഥലം നൽകിയവർക്ക് അനുവദിച്ച 97 ലക്ഷം രൂപ കഴിഞ്ഞ ദിവസം എക്സിക്യൂട്ടീവ് എൻജിനീയറുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ഇനി 76 ലക്ഷം രൂപ കൂടി അനുവദിച്ചാൽ ഇരു ജില്ലകളിലെയു എല്ലാ സ്ഥല ഉടമകൾക്കും നഷ്ടപരിഹാരം നൽകാൻ സാധിക്കും. അഴീക്കലിൽ 4 പേർക്ക് 36 ലക്ഷവും വലിയഴീക്കലിൽ 2 പേർക്ക് 40 ലക്ഷം രൂപയും കൂടി നൽകാനുണ്ട്. ഇപ്പോൾ പാലത്തിന്റെ നിർമാണം നടക്കുന്നത് അഴീക്കലിലാണ്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama