go

ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി; എഎംവിഐയ്ക്ക് ഉടമയുടെ ഭീഷണി

Kollam News
SHARE

കൊട്ടാരക്കര∙ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയിൽ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയതിന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ബസുടമ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. ജോയിന്റ് ആർടി ഓഫിസിലെ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.അജീഷ്കുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്. കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.

തൊടുപുഴ സ്വദേശി ജോഷിയുടെ ടൂറിസ്റ്റ് ബസ് കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന വാഹന പരിശോധനയിൽ പിടികൂടിയിരുന്നു. സ്പീഡ് ഗവണർ ഇളക്കി മാറ്റിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തുടർന്ന് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഇതറിഞ്ഞ ഉടമ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ശബ്ദസന്ദേശം ഉൾപ്പെടെ പൊലീസിൽ പരാതി നൽകി. നിന്നെ ഡ്യൂട്ടി സമയത്ത് വൈകാതെ കാണുമെന്നു പറഞ്ഞാണ് ഭീഷണി.  പല ഉന്നത ഉദ്യോഗസ്ഥരുടെയും പേര് പറഞ്ഞ് അവരോട് തന്നെക്കുറിച്ച് അന്വേഷിക്കാനും പറയുന്നുണ്ട്. അന്വേഷണം നടത്താൻ കൊട്ടാരക്കര ഇൻസ്പെക്ടർക്ക് നിർദേശം നൽകിയതായി എസ്പി ഹരിശങ്കർ അറിയിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama