go

വഴി തടസ്സപ്പെടുത്തി മുള്ളു വേലി; എംഎൽഎയുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി

Kollam News
അഴീക്കൽ ഒന്നാം വാർഡിൽ 13 കുടുംബങ്ങളെ വഴി അടച്ചു ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മുള്ളുവേലി നാട്ടുകാരുടെ നേതൃത്വത്തിൽ നീക്കം ചെയ്യാൻ ആർ.രാമചന്ദ്രൻ എംഎൽഎ സ്ഥലത്തെത്തിയപ്പോൾ.
SHARE

ഓച്ചിറ∙ അഴീക്കൽ ഫിഷ് ഫാമിനു സമീപം 13 കുടുംബം സഞ്ചരിച്ച വഴി തടസ്സപ്പെടുത്തി ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാവിലെ സ്ഥാപിച്ച മുള്ളു വേലി ആർ.രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ വൈകിട്ട് നാട്ടുകാർ പൊളിച്ചു മാറ്റി. അഴീക്കൽ ഒന്നാം വാർഡിൽ ഫിഷ് ഫാമിനു സമീപം ഫിഷറീസ് വകുപ്പിലെ അഡാക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വഴി അടച്ച ശേഷം നാട്ടുകാർ പുറത്തേക്ക് പോകാൻ അപകട പാത തുറന്നത്. 

തുരുത്തിലെ ഒരാൾക്ക് അസുഖം വന്നാൽ പോലും പുറത്തേക്ക് കൊണ്ടുപോകാൻ സാധിക്കാത്ത തരത്തിലാണ് 65 വർഷമായി നാട്ടുകാർ ഉപയോഗിച്ച വഴി മുള്ളു വേലി കെട്ടി അടച്ചത്.  അഡാക്ക് റീജണൽ മാനേജർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ 10ന് മുള്ളു വേലി സ്ഥാപിക്കാൻ വന്നവരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.സഞ്ജീവിന്റെ നേതൃത്വത്തിൽ സ്ത്രീകൾ തടഞ്ഞെങ്കിലും ഉദ്യോഗസ്ഥർ എതിർപ്പ് വക വെക്കാതെ പുർണമായി മുള്ളു വേലി സ്ഥാപിക്കുകയായിരുന്നു. 

തുടർന്ന് 4.30യോടെ ആർ.രാമചന്ദ്രൻ എംഎൽഎ സ്ഥലത്തെത്തി നാട്ടുകാരുടെ നേതൃത്വത്തിൽ വഴിയടച്ച് സ്ഥാപിച്ച മുള്ളു വേലി പൂർണമായി നീക്കം ചെയ്യുകയും ഫിഷറീസ് ഉദ്യോഗസ്ഥരെ എംഎൽഎ ഫോണിൽ വിളിച്ചു 13 കുടുംബങ്ങളുടെ വഴി പ്രശ്നം പരിഹരിച്ച ശേഷമെ ഫിഷറീസ് വകുപ്പിന്റെ  ഉടമസ്ഥയിലുള്ള വസ്തുവിൽ മുള്ളു വേലി സ്ഥാപിക്കാവു  എന്ന്  അറിഞ്ഞു. സിപിഎം പ്രാദേശിക നേതാക്കളുടെ നാട്ടുകാർ എംഎൽഎക്ക അഭിവാദ്യം അർപ്പിച്ചു ഫിഷറീസ് വകുപ്പിനെതിരെ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയാണ് ആർ.രാമചന്ദ്രൻ എംഎൽഎ യാത്രയാക്കിയത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama