go

അപകടമേഖലയായി സോമിൽ ജംക്‌ഷൻ; വാൻ വൈദ്യുത തൂണിലിടിച്ച് 5 പേർക്ക്‌ പരുക്ക്

Kollam News
പൂയപ്പള്ളി സാമിൽ ജംക്‌ഷനിൽ വാൻ വൈദ്യുതി തൂണിലിടിച്ചും തകർന്ന നിലയിൽ.
SHARE

ഓയൂർ ∙ അപകടമേഖലയായി പൂയപ്പള്ളി സോമിൽ ജംക്‌ഷൻ. നിയന്ത്രണം വിട്ട  വാൻ വൈദ്യുത തൂണിലിടിച്ചു സ്ത്രീകളടക്കം  ഒരു കുടുംബത്തിലെ 5 പേർക്കു പരുക്കേറ്റു. ചാത്തന്നൂർ ഉളിയനാട് അശ്വതി നിവാസിൽ മനോജ് (57), മായാ മനോജ് (23), ലൈല (40), ശ്രീലാൽ (45), ലതിക (44) എന്നിവർക്കാണു പരുക്കേറ്റത്. ഞായർ രാത്രി 12 നായിരുന്നു അപകടം. പൂയപ്പള്ളിയിൽനിന്നു മീയണ്ണൂരിലേക്ക് പോയ വാൻ നിയന്ത്രണം വിട്ട് 11 കെവി വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.

വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. തൂണ് ഒടിഞ്ഞ് മുന്നോട്ട് നീങ്ങി വൈദ്യുതബന്ധം വേർപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. പരുക്കേറ്റവരെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസവും കാറും ബസും കൂട്ടിയിടിച്ചു ദമ്പതികൾക്കു പരുക്കേറ്റിരുന്നു.  രണ്ടാഴ്ച മുൻപാണു ഇതിനു സമീപത്തായി വയോധികൻ റോഡ് മുറിച്ചു കടക്കവേ ടിപ്പറിടിച്ചു മരിച്ചത്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama