go

കൈകളിൽ രക്തം, പാമ്പുകടിക്കു സമാനമായ രീതിയിൽ പല്ലുകൾ; പരിഭ്രാന്തി

Kollam News
SHARE

കൊട്ടാരക്കര∙ പൊലീസ് കൺട്രോൾ റൂം ടെലി കമ്യൂണിക്കേഷൻ വിഭാഗം ഉദ്യോഗസ്ഥന് ഓഫിസിൽ ഇഴജന്തുവിന്റെ  കടിയേറ്റു. ശരീരത്തിൽ വിഷാംശം ഇല്ലെന്നു ബോധ്യപ്പെട്ടതോടെ ജില്ലാ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. കൊല്ലം സിറ്റി കമ്മിഷണർ ഓഫിസിലെ ജി.സജി(38)ക്കാണ് കടിയേറ്റത്.  ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.

എസ്പി ഓഫിസിനു സമീപം തകർന്നു വീഴാറായ പൊതുമരാമത്ത് വകുപ്പിന്റെ പഴയ കെട്ടിടത്തിലാണ്  ടെലി കമ്യൂണിക്കേഷൻ ഓഫിസ്, പൊലീസ് കൺട്രോൾ റൂം, ഡിസിആർബി ഡിവൈഎസ്പി ഓഫിസ് എന്നിവ പ്രവർത്തിക്കുന്നത്. പുലർച്ചെ രണ്ടര വരെ ജോലി ചെയ്ത ശേഷം ഓഫിസിൽ ഉറങ്ങുകയായിരുന്ന സജിയുടെ കൈയിലാണ് കടിയേറ്റത്. സജി  ഞെട്ടി ഉണർന്നു. കൈകളിൽ രക്തം വാർന്നതും പാമ്പുകടിക്കു സമാനമായ രീതിയിൽ പല്ലുകൾ പതിഞ്ഞതും പരിഭ്രാന്തി പരത്തി.

ഓഫിസിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊട്ടാ‌രക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ വിഷാംശം കണ്ടെത്തിയില്ല.  വിഷമില്ലാത്ത ഇനം പാമ്പോ മറ്റു ജീവികളോ കടിച്ചതാകാം എന്നു കരുതുന്നത്. അൺ ഫിറ്റായ പൊതുമരാമത്ത് വകുപ്പ്  കെട്ടിടത്തിൽ നിന്നു ഓഫിസുകൾ 15ന് പുലമണിലെ ട്രാഫിക് സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് എസ്പി ഹരിശങ്കർ അറിയിച്ചു. കെട്ടിടം പണി പുരോഗമിക്കുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama