go
19 January 2020

തൃക്കടവൂർ:കുരീപ്പുഴ വാഴപ്പള്ളിവാരം മിനി നിവാസിൽ പരേതനായ ബർണാഡിന്റെയും ഫിലോമിനയുടെയും മകൻ സുനി ബർണാഡ് (46) അന്തരിച്ചു. സംസ്കാരം നടത്തി.

കൊല്ലം:കരിക്കോട് പ്രശാന്തിൽ കെഎസ്ഇബി റിട്ട. അസി. എൻജിനീയർ എം.ശശിധരൻപിള്ള (78) അന്തരിച്ചു. സംസ്കാരം ഇന്നു 10ന്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കൊല്ലം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പുഷ്പമണിയമ്മ. മക്കൾ: പി.എസ്.മിനി (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), പി.എസ്.ബിജോയ് (ബിസിനസ്, ചെന്നൈ). മരുമക്കൾ: പ്രദീപ് (ബിസിനസ്), ബിന്ദു (അധ്യാപിക).

കടപ്പാക്കട:നവജ്യോതി നഗർ–25 കിഴക്കേവീട്ടിൽ ജി.ബ്രഹ്മവ്രതൻ (72) അന്തരിച്ചു. ഭാര്യ: ബി.രാധാമണി. മക്കൾ: ബി.ആർ.ഷീജ, ബി.ആർ.ഷിബു, ബി.ആർ.ഷീമ. മരുമക്കൾ: ജി.എസ്.സാബുരാജ്, പി.പ്രിജി, വി.വിനോദ്. മരണാനന്തരകർമം ബുധൻ 7ന്.

കടപ്പാക്കട:ശ്രീനഗർ–35 ഗുരുദേവിൽ എൻ.സുഗുണൻ (68) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശോഭാ സുഗുണൻ. മക്കൾ: വിഷ്ണു സുഗുണൻ, നീതു സുഗുണൻ. മരുമക്കൾ: ദിവ്യ മോഹൻ, ബിപിൻ പവിത്രൻ. സഞ്ചയനം വ്യാഴം 7ന്.

പിടവൂർ:പിടവൂർ താഴേതോട്ടത്തിൽ പരേതനായ ടി.പാപ്പച്ചന്റെ ഭാര്യ പിടവൂർ കുട്ടമത്തയ്യത്ത് കുടുംബാംഗം മറിയാമ്മ (അമ്മിണി–70) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് ബഥേൽ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ആലീസ്, റെജി, സജി. മരുമക്കൾ: തോമസ്, ഷിബി, ആനിയമ്മ.

തൃക്കടവൂർ:കുരീപ്പുഴ ചിറ്റപ്പനഴികത്ത് വിളയിൽ (ക്രിസ്റ്റി ഭവനം) പീറ്റർ ആന്റണി (85) അന്തരിച്ചു. സംസ്കാരം ഇന്നു 4.30ന് കുരീപ്പുഴ സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: അൽഫോൺസ. മക്കൾ: ജോയി പീറ്റർ, ഫാ. ക്രിസ്റ്റി പീറ്റർ. മരുമകൾ: ജലജ ജോയി.

കല്ലുവാതുക്കൽ:നടയ്ക്കൽ സുരേഷ് വിലാസത്തിൽ പരേതനായ ശിവദാസനാചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (84) അന്തരിച്ചു. സഞ്ചയനം നാളെ.

കരുനാഗപ്പള്ളി:ആലുംകടവ് കാവിൽ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ ഐഷാ കുഞ്ഞ് (85) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ജമീല, സൂറ, റഹിയാനത്ത്, ഷംസുദീൻ, സലാഹുദീൻ. മരുമക്കൾ: അബ്ദുൽ കരീം, ഷംസ, സിദ്ദീഖ്, റെജീന, സജീന.

പത്തനാപുരം:നടുക്കുന്ന് തെങ്ങുംതറ വീട്ടിൽ ടി.പി.വിജയൻപിള്ളയുടെ ഭാര്യ റിട്ട. എച്ച്എം ഉദയമ്മാൾ (58) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്.

വാക്കനാട്:ഇലയം കൊടിവിള വീട്ടിൽ സിബിസിഐഡി ഹെഡ് ക്വാർട്ടേഴ്സ് തിരുവനന്തപുരം റിട്ട. സീനിയർ സൂപ്രണ്ട് കെ.സുരേന്ദ്രൻ കുട്ടി (81) അന്തരിച്ചു. സംസ്കാരം ഇന്നു 10ന്.

പത്തനാപുരം:ചാച്ചിപ്പുന്ന പൂവക്കുന്നിൽ വീട്ടിൽ റ്റോജോ പി.ഏബ്രഹാമിന്റെയും റീബാ റ്റോജോ ഏബ്രഹാമിന്റെയും (ഇരുവരും ഷാർജ) മകൾ സാനാ സൂസൻ റ്റോജോ (2) അന്തരിച്ചു. സംസ്കാരം പിന്നീട്.

ഓടനാവട്ടം:പരുത്തിയറ മുകളുവിള വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ കുഞ്ഞേലി (84) അന്തരിച്ചു. സംസ്കാരം നാളെ 12ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഓടനാവട്ടം ഐപിസി സിയോൻ സഭാ സെമിത്തേരിയിൽ. മൈലം കടലാവിളയിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, മണി, ലില്ലി, ലാലി, സാലി. മരുമക്കൾ: ബേബിക്കുട്ടി, തങ്കച്ചൻ, സാം വർഗീസ് (ദുബായ്), പാസ്റ്റർ സാമുവേൽ ഇടിക്കുള (ഡൽഹി), കുഞ്ഞുമോൻ ബേബി (ഡൽഹി).

ഇടമുളയ്ക്കൽ:ചെമ്പകരാമ നല്ലൂർ അജയ മന്ദിരത്തിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവകി (84) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. മക്കൾ: ലീലാസിങ്, വത്സല, അജയകുമാർ. മരുമക്കൾ: താരാ സിംഗ്, ഗീതാകുമാരി.

നെടുവത്തൂർ:ചാലൂക്കോണം പാലനിരപ്പിൽ വീട്ടിൽ സി.ശങ്കരൻ (92) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞിക്കുട്ടി. മക്കൾ: ശശിധരൻ, ശ്യാമള, രമ, രവി, സുമ, പരേതയായ സുശീല. മരുമക്കൾ: ശശികല, കൃഷ്ണൻ, സുകുമാരൻ, സുശീല, വിജയൻ. മരണാനന്തര കർമം ഫെബ്രുവരി 2ന് രാവിലെ 8ന്.

പരവൂർ:കൂനയിൽ നാഗരുവിളയിൽ വിദ്യാധരൻ (78) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സുരേഷ്, സുനി, സുഭാഷ്, സുമം. മരുമക്കൾ: അഞ്ജന, കൃഷ്ണവേണി, പ്രമീള, ഓമനക്കുട്ടൻ.

പത്തനാപുരം:കല്ലാമുട്ടം കാർമൽ ഹൗസിൽ സി.എ.ഇമ്മാനുവൽ (73) അന്തരിച്ചു. സംസ്കാരം നാളെ 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോയി ഇമ്മാനുവൽ (ചെന്നൈ), അനിത മേരി (സിംഗപ്പൂർ). മരുമക്കൾ: ഡോ. നിമിഷ (ചെന്നൈ), ഡോ. ബിജോയ് തോംസൺ (സിംഗപ്പൂർ).

കരിക്കോട്:സാരഥി നഗർ മുക്കത്താൻസിൽ എം.കെ.മുഹമ്മദ് അഷറഫ് (68) അന്തരിച്ചു. കബറടക്കം ഇന്നു 12ന് ഇളമ്പള്ളൂർ മുസ്​ലിം ജമാഅത്തിൽ. ഇളമ്പള്ളൂർ എലൈറ്റ് ഹൗസ് കുടുംബാംഗമാണ്. ഭാര്യ: ഷംലാബീഗം. മക്കൾ: തനാശ, നെദാശ, വലീദ്. മരുമകൻ: ഡോ. ഷാജഹാൻ (പാലക്കാട്).

മയ്യനാട്:മുക്കം അജി മൻസിലിൽ ഹുസൈൻ (69) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഷൈലജ. മക്കൾ: അസൂറ, ഷാഹിദ, ബൈജു, ബിജു, അജി. മരുമക്കൾ: ഷംസുദീൻ, ഷാജി, അബ്ദുൽ സലിം, നിഷ, അജ്മ.

കിഴക്കേക്കല്ലട:മറവൂർ മുറിയിൽ കൊറ്റിലമ്പാട്ട് വീട്ടിൽ വിജയമ്മ (82) അന്തരിച്ചു. സംസ്കാരം നടത്തി. സഞ്ചയനം വ്യാഴം രാവിലെ 7ന്.

മൈലക്കാട്:രാഹുൽ ഭവനിൽ കെ.കെ.തമ്പി (54) അന്തരിച്ചു. സംസ്കാരം ഇന്നു 3ന് മൈലക്കാട് സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: ഗ്രേയ്റ്റി. മക്കൾ: രാഹുൽ, രാഖി. മരുമകൻ: ദീപു.

തേവലപ്പുറം:കുഴയ്ക്കാട് വടകോട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ എൻ.രമണൻ (48) അന്തരിച്ചു. സംസ്കാരം ഇന്നു 2ന്. ഭാര്യ: മനില (അങ്കണവാടി വർക്കർ). മക്കൾ: അക്ഷര, അസുലഭ്.

കരുനാഗപ്പള്ളി:കല്ലേലിഭാഗം വടക്കേകരോട്ട് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരസ്വതി (70) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. മക്കൾ: അജിത്കുമാർ (എൻഎസ് സ്റ്റോഴ്സ്, വെളുത്തമണൽ), രാഗി. മരുമക്കൾ: രമ്യ, കെ.ജി.ശിവപ്രസാദ് (എസ്എൻ യുപിഎസ്, തുറയിൽകുന്ന്). സഞ്ചയനം വ്യാഴം 8ന്.

ചവറ:കോട്ടയ്ക്കകം പ്ലാക്കോട്ട് തുണ്ടിൽ വീട്ടിൽ രാജേന്ദ്രൻപിള്ള (62) അന്തരിച്ചു. ഭാര്യ: സതിയമ്മ. മകൻ: ഗണേഷ്. സഞ്ചയനം വ്യാഴം 8ന്.

അടുതല:വരിഞ്ഞം ആലുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ലക്ഷ്മണൻ പിള്ള (70) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഷിബു, ഷിനി. മരുമക്കൾ: ശാലിനി, സേതു.

ശാസ്താംകോട്ട:തുരുത്തിക്കര-കൊല്ലാറ പുത്തൻ വീട്ടിൽ വൈ.തോമസ് (60) അന്തരിച്ചു. സംസ്‌കാരം ഇന്നു 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം തുരുത്തിക്കര ജെറുസലേം മാർത്തോമ്മാ പള്ളിയിലെ സെമിത്തേരിയിൽ. കുന്നിട പുത്തൻപുരയിൽ കുടുംബാംഗമാണ്. ഭാര്യ: ലില്ലി. മക്കൾ: ഷിജു, റിൻസി. മരുമക്കൾ: വിനീഷ്, പിനൽ വി. പോൾ.

ചവറ:പന്മന പുതുശേരിക്കോട്ട കുറവരയത്ത് തെക്കതിൽ ഇബ്രാഹിംകുട്ടി മുസല്യാർ (68) അന്തരിച്ചു. ഭാര്യ: ഫാത്തിമ്മ. മകൾ: റാഹില. മരുമകൻ: നൗഷാദ്.

വാളത്തുംഗൽ:നടയിൽ തെക്കതിൽ വി.ജനാർദനൻ നായർ (95) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് ഇരവിപുരം ആക്കോലിൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്തമ്മയമ്മ. മക്കൾ: സരസ്വതി, രേണുക. മരുമക്കൾ: മുരളീധരൻ നായർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴം രാവിലെ 7ന്.

ശൂരനാട് തെക്ക്:ഇരവിച്ചിറ നടുവിൽ പടിഞ്ഞാറേപുരയിൽ വി.എം.തങ്കച്ചൻ (62) അന്തരിച്ചു. സംസ്കാരം നാളെ 12ന് ശൂരനാട് തെക്ക് എജി സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ടി.കെ.സന്തോഷ്മോൻ (എജി ചർച്ച് പൂവത്തൂർ, കോഴഞ്ചേരി), സാബു തങ്കച്ചൻ. മരുമക്കൾ: ഡെൻസി തോമസ്, ഹണിമോൾ എ.തോമസ്.

അഗസ്ത്യകോട്:ഇലവിള വീട്ടിൽ സത്യശീലൻ (71) അന്തരിച്ചു. സംസ്കാരം ഇന്നു 12ന്. ഭാര്യ: ശാന്ത. മക്കൾ: ബിനു സത്യൻ, ബിജു.

വടക്കേവിള:മുള്ളുവിള എസ്എൻജി നഗർ–35 ഇടയില വീട് വടക്കേതിൽ സിംഗ് (51) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: വിഷ്ണു, ശ്രീക്കുട്ടൻ.

അഷ്ടമുടി കായൽ
Snap By: : Sreekumar B
Post Your Snaps
Post Your News