എച്ച്എൻഎൽ സംരക്ഷണസമിതി ഹർത്താൽ നാളെ വൈക്കത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-rally വെള്ളൂർ എച്ച്എൻഎൽ സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നീക്കത്തിൽനിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ വാഹന പ്രചാരണ ജാഥ വെള്ളൂരിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ് ∙ എച്ച്എൻഎൽ സംരക്ഷണസമിതി വൈക്കം താലൂക്കിൽ നാളെ ഹർത്താൽ നടത്തും. മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ വാഹനജാഥ നടത്തി. എച്ച്എൻഎല്ലിനെ സ്വകാര്യ മേഖലയ്ക്കു കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയാണു ഹർത്താൽ. വെള്ളൂർ എച്ച്എൻഎൽ കവാടത്തിനു മുന്നിൽ ആരംഭിച്ച ജാഥ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ടി.വി.മോഹനൻ, വി.ടി.ജയിംസ്, കെ.എസ്.രത്നാകരൻ, വി.പി.ജിൻസ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. കെ.കെ.ഗണേശൻ, ജോസ് പുത്തൻകാല, എ.പി.ദിനേശൻ, കെ.ഡി.വിശ്വനാഥൻ, പി.വി.പ്രസാദ്, പി.എൻ.സദൻ, സുധീർ വടകര, എം.കെ.കണ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.