go

നോക്കിനിൽക്കേ വീട് ; മൂന്നു മണിക്കൂറിനുള്ളിൽ– വിഡിയോ കാണാം

വീണ്ടും, ഇവിടൊരു വീടുണ്ടായി... പ്രളയത്തിൽ കിടപ്പാടമുൾപ്പെടെ സർവതും നഷ്ടപ്പെട്ട കനകദാസ് -ഷിജി ദമ്പതികൾക്ക് നിർമിച്ചു നൽകുന്ന താൽക്കാലിക ഭവനത്തിന്റെ പണി മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ ഇന്നലെ രാത്രി പുരോഗമിക്കുന്നു. ഷിജിയാണ് വീടിന്റെ വാതിൽ ഘടിപ്പിക്കുന്നത് നോക്കിനിൽക്കുന്നത്. 'ഇവിടെ ഒരു വീടുണ്ടായിരുന്നു' എന്ന അടിക്കുറിപ്പോടെ മനോരമ കഴിഞ്ഞ ദിവസം ഷിജിയുടെ തകർന്ന വീടിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ഇങ്ങനെയൊരു നീക്കത്തിന് കാരണമായത്.                                                                                                 ചിത്രം: റിജോ ജോസഫ്∙മനോരമ

SHARE

ചങ്ങനാശേരി∙ കൺമുന്നിൽ മൂന്നു മണിക്കൂറിനുള്ളിൽ വീട് ഉയർന്നപ്പോൾ കനകദാസും ഷിജിയും ഒരു നിമിഷത്തേക്ക് പ്രളയം മറന്നു. തലചായ്ക്കാൻ തൽക്കാലമെങ്കിലും ഒരിടമായി. ട്രഫോഡ് ഷീറ്റുകൾ, ഇരുമ്പ് കമ്പികൾ, ‍പ്ലൈവുഡ് ഷീറ്റുകൾ മൂന്ന് മണിക്കൂർ കൊണ്ട് താൽക്കാലിക ഭവനങ്ങൾ നിർമിക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ ആസ്ഥാനമായുള്ള പ്രൊജക്ട് വിഷൻ പ്രവർത്തകർ ജില്ലയിലെത്തി. ചങ്ങനാശേരി ചാരിറ്റി വേൾഡിന്റെ സഹകരണത്തോടെ ചങ്ങനാശേരി ആലപ്പുഴ എസി റോഡിൽ പാറയ്ക്കൽ കലുങ്ക് ഭാഗത്തുള്ള കനകദാസ് -ഷിജി ദമ്പതികൾക്കാണ് ജില്ലയിൽ ആദ്യമായി താൽക്കാലിക ഭവനം നിർമിച്ചു നൽകിയത്.

പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട്, കയറിക്കിടക്കാൻ ഇടമില്ലാതെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന ഈ കുടുംബത്തിന്റെ വാർത്തയും പടവും മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സഹായവുമായി പ്രൊജക്ട് വിഷനും ചാരിറ്റി വേൾഡും മുന്നോട്ടുവന്നത്. ഈ കുടുംബത്തിന് മൂന്നു സെന്റ് സ്ഥലവും വീടും നൽകുമെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും അറിയിച്ചിട്ടുണ്ട് . 15 അടി നീളമുള്ള ട്രഫോർഡ് ഷീറ്റുകൾ കൊണ്ടാണ് 150 സ്ക്വയർ ഫീറ്റിൽ വീട് നിർമിച്ചിരിക്കുന്നത്. പ്രത്യേകമായി വളച്ചെടുത്ത ഇരുമ്പ് കമ്പികൾ മണ്ണിൽ ഉറപ്പിച്ച ശേഷം ഇതിനു മുകളിൽ ഷീറ്റ് ഉറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

അർധ വൃത്താകൃതിയിലുള്ള വീടിന്റെ ഇരുവശത്തും പ്ലൈവുഡ് ഷീറ്റുകൾ പട്ടികയിൽ ഉറപ്പിച്ച് മറച്ചിരിക്കുകയാണ്. പ്ലൈവുഡ് ഉപയോഗിച്ച് വാതിലും നിർമിച്ചിരിക്കുന്നു. വെളിച്ചം വീടിനുള്ളിൽ ലഭിക്കുന്നതിനായി സുതാര്യമായ ട്രഫോർഡ് ഷീറ്റാണ് മുകൾഭാഗത്ത് ഉറപ്പിച്ചിരിക്കുന്നത്. പുതുതായി വീട് വയ്ക്കുമ്പോൾ താൽക്കാലിക ഭവനം ഇളക്കി മാറ്റുകയും ഇതിന്റെ ഭാഗങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇതിനോടു ചേർന്ന് ശുചിമുറികൾ നിർമിക്കാനുള്ള സൗകര്യവും ഉണ്ട് .രണ്ട് ആളുകൾ ‍മൂന്ന് മണിക്കൂർ ജോലി ചെയ്താൽ വീട് തയാറാകും. 25000 രൂപയിൽ താഴെയാണ് ഒരു വീടിന്റെ ചെലവ്.

കനകദാസ് -ഷിജി ദമ്പതികൾക്ക് മൂന്നുസെന്റ് സ്ഥലത്ത് പുതിയ വീട് ചങ്ങനാശേരി അതിരൂപത നിർമിച്ചു നൽകുന്ന തീരുമാനം അവരെ അറിയിക്കാൻ എത്തിയ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം താൽക്കാലികമായി നിർമിക്കുന്ന ഭവനം കാണുന്നു. ഫാ. സെബാസ്റ്റ്യൻ പുന്നശേരി സമീപം.

അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് കേരള, ശാന്തി ചാരിറ്റബിൾ സൊസൈറ്റി കോഴിക്കോട് എന്നിവരും വീട് നിർമാണത്തിന് സഹായവുമായി എത്തിയിരുന്നു. 2015ൽ നേപ്പാളിൽ ഭൂകമ്പത്തെ തുടർന്ന് പ്രൊജക്ട് വിഷൻ 450 താൽക്കാലിക ഭവനങ്ങൾ നിർമിച്ചു നൽകിയിരുന്നു. വയനാട്ടിൽ 530 വീടുകൾ ഇത്തരത്തിൽ നിർമിക്കുന്നുണ്ട്. തിങ്കളാഴ്ച മുതൽ ഇവയുടെ നിർമാണം ആരംഭിക്കും.

സൂനാമി ബാധിത പ്രദേശങ്ങളിലും ഇവർ സമാനമായ രാതിയിൽ വീടുകൾ നിർമിച്ചു നൽകിയിരുന്നു. ‍മന്ത്രി തോമസ് ഐസക്, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സി.എഫ്.തോമസ് എംഎൽഎ, നഗരസഭ അധ്യക്ഷൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ എന്നിവരുൾപ്പെടെ നിരവധി ആളുകൾ വിസ്മയ ഭവനം കാണാനായി എത്തിയിരുന്നു. ‍

 മന്ത്രി തോമസ് ഐസക് താൽക്കാലിക വീടിന്റെ നിർമാണ രീതി മനസ്സിലാക്കുന്നു. സി.എഫ്.തോമസ് എംഎൽഎ സമീപം
മന്ത്രി തോമസ് ഐസക് താൽക്കാലിക വീടിന്റെ നിർമാണ രീതി മനസ്സിലാക്കുന്നു. സി.എഫ്.തോമസ് എംഎൽഎ സമീപം

ഫാ. ജോർജ് കണ്ണന്താനം, ഡയറക്ടർ, പ്രൊജക്ട് വിഷൻ (കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ സഹോദരനാണ് ഫാ. ജോർജ് കണ്ണന്താനം)

‘‘കേരളത്തിൽ പ്രളയത്തെ തുടർന്ന് ‍വീടു നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇവർക്ക് പുതിയ വീട് നിർമിക്കുന്നതു വരെ ക്യാംപുകളിൽ കഴിയുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ താൽക്കാലിക ഭവനങ്ങളുടെ പ്രസക്തി ഏറെയാണ്. മൂന്ന് മണിക്കൂർ കൊണ്ട് നിർമിക്കാനാവുന്ന ഇത്തരം വീടുകൾ ഏറ്റെടുത്ത് നിർമിക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും തയാറാവണം. മനോരമയിലെ വാർത്തയാണ് ഞങ്ങളെ കോട്ടയത്ത് എത്തിച്ചത് ’’

ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഡയറക്ടർ, ചാരിറ്റി വേൾഡ്, ചങ്ങനാശേരി

‘‘കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ 100 താൽക്കാലിക ഭവനങ്ങൾ ചാരിറ്റി വേൾഡ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകും. പ്രദേശത്തെ ദുരിതം ഏറെ വലുതാണ് . ഈ പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് എസി റോഡരികിലുള്ള ഈ വീട് നേരിട്ട് കണ്ട ശേഷം തീരുമാനം അറിയിക്കാം. ഫോൺ: 9447564836’’

Read more : Kerala Floods

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama