go

യാത്രയ്ക്കൊടുവിൽ വേർപിരിയൽ, പിന്നെ കാത്തിരിപ്പ്: കൗതുകമായി എരണ്ട കുടുംബം

eranda1
സകുടുംബം എരണ്ടകൾ
SHARE

കുമരകം∙ ചെങ്ങളം അയ്യമാത്ര തോട്ടിലൂടെ ഇന്നലെ രാവിലെ 2 എരണ്ടകളും 2 കു‍ഞ്ഞുങ്ങളും ജലയാത്രക്കിറങ്ങി. പക്ഷേ ആ യാത്ര അവസാനിച്ചത് വേർപിരിയലിലാണ്. ആൺ എരണ്ടയും പെൺ എരണ്ടയും കരയിലേക്കു നീന്തി കയറിയെങ്കിലും കുഞ്ഞുങ്ങൾക്ക് കയറാനായില്ല.

ers2

ഏറെനേരത്തെ പരിശ്രമത്തുനുശേഷം ഒരു കുഞ്ഞ് കരയ്ക്കുകയറി. രണ്ടാമത്തേതിനു കയറാൻ കഴിയാതെ വന്നതോടെ എരണ്ടകളിലൊന്ന് വെള്ളത്തിലേക്കിറങ്ങി കുഞ്ഞുമായി നീന്തിപ്പോയി.

കരയ്ക്കുകയറിയ എരണ്ടയും കുഞ്ഞും അവരെ കാത്തെന്നപോലെ കരയിൽ നിൽക്കുന്നു. കുറേനേരത്തിനുശേഷം തലപോയ തെങ്ങിൽ ഇരിപ്പായി

eranda2

ഉയരമുള്ള തലയറ്റ തെങ്ങുകളിലാണ് എരണ്ടകൾ കൂടികൂട്ടി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. വിരിഞ്ഞുമൂന്നു ദിവസം കഴിയുന്നതോടെ പെണ്‍ എരണ്ടയും ആൺ എരണ്ടയും കുഞ്ഞുങ്ങളുമായി വെള്ളമുള്ള സ്ഥലം നോക്കി യാത്ര തുടങ്ങും..

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama