കറുകച്ചാൽ ∙ ട്രാവലർ വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. കൊടുങ്ങൂർ-മണിമല റോഡിൽ ഉള്ളായത്തിനും അടാമറ്റത്തിനും ഇടയിൽ ഇന്നലെ രാവിലെ 8നാണ് അപകടം. കൊടുങ്ങൂർ ഭാഗത്തു നിന്നും മണിമലയിലേക്കു വന്ന വാനും മണിമലയിൽ നിന്നും കൊടുങ്ങൂർ ഭാഗത്തേക്കു വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്കാണ് പരുക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറിലേറെ കൊടുങ്ങൂർ-മണിമല റോഡിൽ ഗതാഗതം മുടങ്ങി. മണിമല പൊലീസ് എത്തി ഇരു വാഹനങ്ങളും സ്ഥലത്തു നിന്നും നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 2 പേർക്ക് പരുക്ക്

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.