go

പള്ളികളിൽ മോഷണം: യുവാവ് അറസ്റ്റിൽ

  അയൂബ്
അയൂബ്
SHARE

മുണ്ടക്കയം ∙ പള്ളികളിൽ മോഷണം നടത്തിവന്നിരുന്ന കൊല്ലം കിഴക്കുംകര പുത്തൻവീട്ടിൽ അയൂബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസിനോടു സമ്മതിച്ചു. ബൈക്കിൽ എത്തി ആളൊഴിഞ്ഞ മുസ്‌ലിം പള്ളികളിൽ കയറുകയും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ചോറ്റി മുസ്‌ലിം പള്ളിയിൽ ഒരു മാസം മുൻപ് അയൂബ് മോഷണം നടത്തിയിരുന്നു.

ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 31–ാംമൈൽ പള്ളിയിൽ ഇയാൾ എത്തിയതോടെ സംശയം തോന്നിയ ഇമാം പൊലീസിൽ അറിയിക്കുകയായിരുന്നു. കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്നാലെയെത്തി പിടികൂടി. എസ്ഐ സി.ടി സഞ്ജയ്, അഡീഷനൽ എസ്ഐ കെ.എസ് സുരേഷ്, സിപിഒമാരായ അനൂപ്, ജോബി ജോസഫ്, ജയകുമാർ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama