go

ചിങ്ങവനം– ചങ്ങനാശേരി രണ്ടാം റയിൽ പാതയിലെ പരീക്ഷണയോട്ടം ഇന്ന്

  ചങ്ങനാശേരി – ചിങ്ങവനം ഇരട്ടപ്പാതയിൽ ഇന്നു നടക്കുന്ന പരീക്ഷണയോട്ടത്തിനു മുന്നോടിയായി സിഗ്നൽ സംവിധാനത്തിന്റെ അവസാനഘട്ട പരിശോധന നടത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർ
ചങ്ങനാശേരി – ചിങ്ങവനം ഇരട്ടപ്പാതയിൽ ഇന്നു നടക്കുന്ന പരീക്ഷണയോട്ടത്തിനു മുന്നോടിയായി സിഗ്നൽ സംവിധാനത്തിന്റെ അവസാനഘട്ട പരിശോധന നടത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർ
SHARE

ചങ്ങനാശേരി ∙ ചിങ്ങവനം– ചങ്ങനാശേരി റൂട്ടിലെ രണ്ടാമത്തെ റയിൽ പാതയിലൂടെ ഇന്നു പരീക്ഷണാർഥം എൻജിൻ ഓടിക്കും. ഉച്ചയ്ക്കു രണ്ടിനും അഞ്ചിനും ഇടയിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാവും പരീക്ഷണ ഓട്ടം. രാവിലെ റെയിൽവേ മുഖ്യസുരക്ഷാ കമ്മിഷണർ‍ കെ.എ.മനോഹരനും ഡപ്യൂട്ടി സുരക്ഷാ കമ്മിഷണർ ബി.ശ്രീനിവാസും 50 സംഘവും പുതിയ ട്രാക്ക് പരിശോധിക്കും. പരിശോധനാഫലം അനുകൂലമായാൽ സിഗ്നൽ പണികൾ പൂർത്തിയാക്കി രണ്ട് ആഴ്ചയ്ക്കുള്ളിൽ രണ്ടാം ട്രാക്കിലൂടെ ട്രെയിൻ ഓടിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ജാഗ്രതാ നിർദ്ദേശം പുതിയ ട്രാക്കിലൂടെ പതിവിലും വേഗത്തിൽ എൻജിൻ ഓടിക്കുന്നതിനാൽ സമീപത്തു പാളത്തിനടുത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു റെയിൽവേ അറിയിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama