go

ക്രിസ്മസ് കാലത്തെ ആ കാർഡുകൾ മായുന്നു; ഇ– കാർഡുകൾ വരവായി

 കോട്ടയം നഗരത്തിൽ  വിൽപനക്കായി എത്തിച്ച ക്രിസ്മസ്  കാർഡുകൾ
കോട്ടയം നഗരത്തിൽ വിൽപനക്കായി എത്തിച്ച ക്രിസ്മസ് കാർഡുകൾ
SHARE

കോട്ടയം ∙ ക്രിസ്മസ് എത്താറായെങ്കിലും ഗൃഹാതുരത്വമേകുന്ന ക്രിസ്മസ് കാർഡുകളുടെ വിപണി തെളിഞ്ഞിട്ടില്ല. ഫെയ്സ്ബുക്കും വാട്സാപ്പും വഴി ആശംസാ സന്ദേശങ്ങളോ ചിത്രങ്ങളോ കൈമാറിയാണു ഭൂരിഭാഗം പേരുമിപ്പോൾ ക്രിസ്മസ് ആശംസകൾ അറിയിക്കുന്നത്. സംഗീതവും അനിമേഷനുമടങ്ങിയ ആശംസാ കാർഡുകൾ ഇ മെയിൽ വഴി (ഇ– കാർഡുകൾ) അയയ്ക്കുന്നതാണു കോർപറേറ്റ് സ്‌ഥാപനങ്ങളിലെ രീതി. ക്രിസ്മസ് കാർഡുകളുടെ വിപണി മങ്ങിയ അവസ്ഥയിലാണ്.

ഏവർക്കും പ്രിയങ്കരമായിരുന്ന ക്രിസ്മസ് കാർഡുകൾ, ഇപ്പോൾ വാങ്ങുന്നവരിലേറെയും വിദ്യാർഥികളാണ്. ക്ലാസിൽ നറുക്കിട്ടെടുത്ത ക്രിസ്‌മസ് ഫ്രണ്ടിനു സമ്മാനിക്കാനാണിവ. പഴമയുടെ ശീലങ്ങൾ പിന്തുടരുന്ന പ്രായമായവരും കാർഡുകൾ വാങ്ങുന്നുണ്ട്. ക്രിസ്മസ് നിറങ്ങളായ ചുവപ്പ്, പച്ച, വെള്ള നിറങ്ങളിലുള്ള കാർഡുകളോടാണ് ഇവർക്കു പ്രിയം.

തിരുപ്പിറവി, സാന്താക്ലോസ്, നക്ഷത്രം, ക്രിസ്‌മസ് ട്രീ, മെഴുകുതിരികൾ, സ്വർണമണികൾ തുടങ്ങിയ ചിത്രങ്ങളടങ്ങിയവയും തുറക്കുമ്പോൾ മധുരസംഗീതമേകുന്നവയുമായ പതിവ് കാർഡുകളാണു കടകളിലുള്ളത്. പുതുമയും പരീക്ഷണങ്ങളും കുറവാണ്. 10 മുതൽ 350 രൂപ വരെയുള്ള കാർഡുകളുണ്ടെങ്കിലും വിൽപന കുറവാണെന്നു വ്യാപാരികൾ പറയുന്നു. ക്രിസ്മസ് കാലത്തു കാർഡുകളും മറ്റു അലങ്കാര വസ്തുക്കളും നിർമിച്ചു സേവന പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തിയിരുന്ന സംഘടനകളുമിപ്പോൾ ആ രീതി വിട്ട മട്ടാണ്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama