go

ദർശന പുസ്തക മേള: ഇനി മൂന്നു നാൾ കൂടി

SHARE

കോട്ടയം ∙ ദർശന രാജ്യാന്തര പുസ്തകമേള ഇനി മൂന്നു ദിനങ്ങൾകൂടി. 'ചാവറയച്ചന്റെ സാംസ്കാരിക സംഭാവനകൾ' സെമിനാർ കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫാ. ജയിംസ് മുല്ലശേരി അധ്യക്ഷത വഹിച്ചു. പ്രഫ.കെ.എസ്.ഇന്ദു, ചാവറ സ്‌മാരക പ്രഭാഷണം നടത്തി. അക്ഷര സ്‌ത്രീ സെമിനാർ ഉഷാകുമാരി ഉദ്‌ഘാടനം ചെയ്തു. ഡോ.ആനിയമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് വിഷയം അവതരിപ്പിച്ചു.

നീത നടരാജിന്റെ 'മേക്ക് ലൈഫ് ബ്യൂട്ടിഫുൾ', 'പട്ടുസാരി' എന്നീ പുസ്തകങ്ങൾ നിഷ ജോസ് കെ മാണിയും ഡോ.ആനിയമ്മ ജോസഫിന്റെ 'ഈ തുരുത്തിൽ ഞാൻ തനിയെ' നോവൽ ലതിക സുഭാഷും പ്രകാശനം ചെയ്‌തു. ഡോ.പോൾ മണലിൽ, ഡോ.പി.ജ്യോതിമോൾ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുസ്തകമേളയിൽ ഇന്ന് മാധ്യമ സെമിനാർ–11.00., നഗരക്കാഴ്ചകൾ–2.00., ഗാന്ധി വിചാരസത്രം ഉദ്ഘാടന യോഗം–2.30., ഗാന്ധിജിയുടെ ജന്മവാർഷികം ഉദ്ഘാടനം. ഡോ.സിറിയക് തോമസ്–5.00., കലാസന്ധ്യ–6.30.

മലയാള മനോരമ ബുക്സ് കൗണ്ടറും ഫോട്ടോ പ്രദർശനവും

∙ മലയാള മനോരമ സ്റ്റാളിൽ 20% മുതൽ 50% വരെ വിലക്കിഴിവിലാണ് പുസ്തകങ്ങൾ വിൽക്കുന്നത്. മനോരമ ഫോട്ടോ പ്രദർശനവും നടക്കുന്നുണ്ട്. പുസ്തകോത്സവം സന്ദർശിക്കുന്നവർക്കു മനോരമ സ്റ്റാളിൽനിന്നു ലഭിക്കുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പുവഴി പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. ദിവസം 10 പേർക്കാണു സമ്മാനങ്ങൾ. ഇന്നലത്തെ വിജയികൾ: ഇ.എം.ഗിരീഷ്കുമാർ, ദീപാ സജീവ്, അതുല്യ ബാബു, മഞ്ജു, ബിനു ജോസ് ജേക്കബ്, ആരതി ടി.ബിനോയ്, ബിബിൻ, ദീപ്തി, സന്തോഷ് വർഗീസ്, ജിതിൻ സേവ്യർ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama