go

പാത ഇരട്ടിപ്പിക്കലിലൂടെ ട്രെയിനുകളുടെ വൈകിയോട്ടം അവസാനിക്കും: കൊടിക്കുന്നിൽ സുരേഷ്

SHARE

ചങ്ങനാശേരി ∙ ചിങ്ങവനം വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ ലൈൻ പൂർണമായി ഇരട്ടപ്പാതയിലേക്കു മാറുമെന്നും ട്രെയിനുകളുടെ വൈകി ഓട്ടത്തിനു ഒരു പരിധിവരെ പരിഹാരം കാണാൻ പാത ഇരട്ടിപ്പിക്കലിലൂടെ സാധിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി.

ചിങ്ങവനം മുതൽ കുറുപ്പന്തറ വരെയുള്ള പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ സ്ഥലം യുദ്ധകാലടിസ്ഥാനത്തിൽ ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ഭൂമി ഏറ്റെടുക്കുന്ന ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകാനും നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും ആവശ്യമായ ഫണ്ട് റെയിൽവേ മന്ത്രാലയം അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

നാലുകോടി ലെവൽ ക്രോസിനു പകരം റെയിൽവേ ഓവർ ബ്രിജ് നിർമിക്കുന്നതിനു റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ലവൽ ക്രോസിനു പകരം റെയിൽവേ ഓവർ ബ്രിജ് നിർമിക്കാൻ തുക ഉൾപ്പെടുത്താത്തതിനാലാണ് നിർമാണം വൈകുന്നതെന്നും എംപി അറിയിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama