go

റോഡ് നിർമാണം രാജ്യാന്തര നിലവാരത്തിൽ; നാലു നാൾക്കകം തകർന്നെന്നു മാത്രം

SHARE

കുമരകം ∙ 2 കോടിയിലേറെ രൂപ ചെലവഴിച്ചു രാജ്യാന്തര നിലവാരത്തിൽ പണിത കാഞ്ഞിരം– കാഞ്ഞിരം ബോട്ട് ജെട്ടി റോഡിന്റെ ടാറിങ് ജോലി പൂർത്തിയായി ഓരാഴ്ചയാകും മുൻപേ അടർന്നു തുടങ്ങി. ടാറിങ് കഴിഞ്ഞു മടങ്ങിയ റോഡ് റോളർ റോഡിലൂടെ കടന്നു പോയപ്പോൾ ടാറിങിന്റെ കുറെ ഭാഗം ഇരുമ്പു വീലിൽ പറ്റിപിടിച്ചിരുന്നു.

വാഹനങ്ങൾ പോകുന്നതനുസരിച്ചു ടാറിങ് ഭാഗം പാളിയായി അടരുകയാണ്. ഒരു കിലോ മീറ്റർ നീളത്തിലാണ് റോഡ് പണിതത്. കാഞ്ഞിരം ബസ് സ്റ്റാൻഡിനു സമീപത്താണു കൂടുതൽ ഭാഗം ടാറിങ് അടർന്നത്. ടാറിങിന് ഒരു സെന്റീ മീറ്റർ കനം പോലുമില്ല. ഒരു വർഷം മുൻപാണ് റോഡ് പണി തുടങ്ങിയത്. ഇടയ്ക്കു നിർമാണം നിലച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു ടാറിങ് തുടങ്ങുകയായിരുന്നു.

ബസ് ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന റോഡാണിത്. മഴക്കാലത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപെടുന്ന സ്ഥതിയായിരുന്നു. ഇതിനു പരിഹാരമായി റോഡ് മണ്ണിട്ടുയർത്തി ടാറിങ് നടത്തി. ടാറിങിനു ഗുണനിലവാരമില്ലെന്നു പരാതി ഉയർന്നെങ്കിലും പൊതുമരാമത്തു വകുപ്പു തിരിഞ്ഞു നോക്കിയില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama