go

സമയവും റൂട്ടും മാറിയപ്പോൾ ബസിന്റെ വരുമാനം കുറഞ്ഞു

SHARE

പൊൻകുന്നം ∙ സമയവും റൂട്ടും മാറ്റി ഓടുന്ന കെഎസ്ആർടിസി പാണത്തൂർ സൂപ്പർഫാസ്റ്റ് വൻ നഷ്ടത്തിലെന്നു ജീവനക്കാർ. 32,000 - 38,000 രൂപ ദിവസേന വരുമാനമുണ്ടായിരുന്ന സർവീസിന്റെ സമയത്തിലും റൂട്ടിലും വ്യത്യാസവും വരുത്തിയതോടെ ശരാശരി വരുമാനം 13,000 രൂപയായി. കഴിഞ്ഞ ദിവസം വരുമാനം 7000 രൂപയായിരുന്നെന്നു ജീവനക്കാർ പറയുന്നു. എറണാകുളം സോണൽ ഓഫിസിൽ നിന്നുള്ള നിർദേശമാണ് പുതിയ പരിഷ്‌കാരത്തിനു കാരണം.

ഉച്ചയ്ക്ക് ഒന്നിന് പൊൻകുന്നത്തു നിന്ന് ആരംഭിച്ചു കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ആലക്കോട്, വെള്ളരിക്കുണ്ട്, പരപ്പ വഴിയായിരുന്നു പാണത്തൂരിനു സർവീസ് നടത്തിയിരുന്നത്. പുറപ്പെടുന്ന സമയം വൈകിട്ട് 6.30 ആക്കി മാറ്റുകയായിരുന്നു. പൊൻകുന്നത്തു നിന്ന് ആരംഭിക്കുന്ന സർവീസ് പാലാ, പിറവം, എറണാകുളം, ഗുരുവായുർ, കോഴിക്കോട്, കണ്ണൂർ, ആലക്കോട്, പരപ്പ വഴിയാണ് പാണത്തൂരെത്തുന്നത്. ഇതോടെയാണു വരുമാനം കുറഞ്ഞത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama