go

മഴയിൽ കെട്ടിടം തകർന്നു വീണു

SHARE

എഴുമാന്തുരുത്ത് ∙ ശക്തമായ മഴയിലും കാറ്റിലും കെട്ടിടം തകർന്നു വീണു. എഴുമാന്തുരുത്ത് മേലേപറമ്പിൽ പങ്കജാക്ഷിയുടെ ഉടമസ്ഥതയിലൂള്ള എഴുമാന്തുരുത്ത് തട്ടേൽ കടവിലുള്ള കെട്ടിടമാണ് കാറ്റിലും മഴയിലും പൂർണമായും തകർന്നു വീണത്. കഴിഞ്ഞ ദിവസമാണ് സംഭവം. പങ്കജാക്ഷിയുടെ ഇളയമകൻ ബാബു തങ്കപ്പൻ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്. അപകടസമയത്ത് ബാബു കെട്ടിടത്തിൽ ഇല്ലായിരുന്നു. നാല് ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama