go

പുറത്തിറങ്ങിയാൽ കടിച്ചുകീറും!

kottayam-dog-skech
SHARE

ഈരാറ്റുപേട്ട∙ നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമായി. വടക്കേക്കര, മുട്ടം ജംക്‌ഷൻ, അമ്പാറനിരപ്പേൽ റോഡ്, എംഇഎസ് ജംക്‌ഷൻ എന്നിവിടങ്ങളിലാണ് നായശല്യം ഏറെയുള്ളത്. രാവിലെ നടക്കാനിറങ്ങുന്നവരും പള്ളികളിലേക്ക് പോകുന്നവരുമാണ് നായകളുടെ ആക്രമണത്തിനിരയാകുന്നത്. 30 നായകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞു തിരിഞ്ഞ് നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വടക്കേക്കരയിൽ രാവിലെ നടക്കാനിറങ്ങിയ യുവാവിനു നേരെ അക്രമമുണ്ടായി. നായകൾ അക്രമിക്കാനെത്തുന്നത് കണ്ട് ഓടിയ യുവാവ് വീണ് നിസാര പരുക്കേറ്റു. രണ്ട‍ു മാസം മുൻപ് പൊലീസ് സ്റ്റേഷനു സമീപത്തുവച്ച് യുവാവിന് നായയുടെ കടിയേറ്റിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നതാണ് നായ്ക്കൾ പെരുകുന്നതിന് കാരണമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama