go

പിടിച്ചെടുത്ത ടിപ്പറുകൾ സ്ഥലസൗകര്യമില്ലാത്ത ബസ് സ്റ്റാൻഡിൽ

  പൊൻകുന്നം പൊലീസ് പിടിച്ചെടുത്ത ടിപ്പർ ലോറികൾ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്നു.
പൊൻകുന്നം പൊലീസ് പിടിച്ചെടുത്ത ടിപ്പർ ലോറികൾ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്നു.
SHARE

പൊൻകുന്നം ∙ നിയന്ത്രണ സമയത്ത് ഓടിയതിനു പൊലീസ് പിടിച്ചെടുത്ത ടോറസ്, ടിപ്പർ ലോറികൾ നിർത്തിയിട്ടിരിക്കുന്നതു പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിൽ. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിൽ സൂക്ഷിച്ചിരിക്കുന്ന ടിപ്പറുകൾ ബസ് സ്റ്റാൻഡിൽ ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി ആക്ഷേപം.

പാർക്കിങ്ങിനെത്തുന്ന ബസുകൾക്കും യാത്രക്കാർക്കും അസൗകര്യമായ വിധത്തിൽ 2 ടിപ്പറുകളാണു പൊലീസ് നിർത്തിയിട്ടിരിക്കുന്നത്. ടിപ്പറുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം വാഹനങ്ങൾ സൂക്ഷിക്കുന്ന പൊലീസ് ക്വാർട്ടേഴ്‌സ് പരിസരത്തേക്കു കൊണ്ടു പോകുവാൻ കഴിയാത്തതിനാലും മറ്റു സ്ഥലങ്ങൾ ഇല്ലാത്തതിനാലുമാണ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്നതെന്നും കോടതിയിൽ പിഴയടയ്ക്കുന്ന മുറയ്ക്കു വാഹനം മാറ്റുമെന്നും പൊലീസ് അറിയിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama