go

ശബരിമല പാതയിൽ സുരക്ഷയ്ക്കായി ക്രാഷ് ബാരിയറുകൾ

  എരുമേലി– കണമല ശബരിമല പാതയിൽ മുക്കൂട്ടുതറയ്ക്കു സമീപം  സ്ഥാപിച്ച ക്രാഷ് ബാരിയർ
എരുമേലി– കണമല ശബരിമല പാതയിൽ മുക്കൂട്ടുതറയ്ക്കു സമീപം സ്ഥാപിച്ച ക്രാഷ് ബാരിയർ
SHARE

എരുമേലി ∙ ശബരിമല പാതയിൽ തീർഥാടകരുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ അപകടമേഖലകളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നു.  15 കോടിയുടെ റോഡ് വികസന പദ്ധതി ഭാഗമായാണ്  ഒരു ഡസൻ ഇടങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നത്.

കണമല ഇറക്കത്തിലും പാറക്കടവിലും ഉണ്ടായ 4 വാഹനാപകടങ്ങളിൽ 45 പേർ മരിച്ചതിനെ തുടർന്നു പാറക്കടവ് വളവിലും കണമല അട്ടിവളവിലും 5 വർഷം മുൻപ് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരുന്നു. തുടർന്ന്  അപകടങ്ങളുടെ എണ്ണവും തീവ്രതയും കുറയുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണു കൂടുതൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ ദേശീയപാതാ വിഭാഗം തീരുമാനിച്ചത്.

കണമല, എരുത്വാപ്പുഴ, മുട്ടപ്പള്ളി, പാണപ്പിലാവ്,  മുക്കൂട്ടുതറ, എംഇഎസ്, കരിങ്കല്ലുമ്മൂഴി എന്നിവിടങ്ങളിലായി മൊത്തം 1200 മീറ്റർ നീളത്തിലാണു ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നത്. 50 ലക്ഷം രൂപയാണു ചെലവ്. എരുമേലി– കണമല ശബരിമല പാതയിൽ ഒട്ടേറെ അപകടകരമായ ഇറക്കങ്ങളും വളവുകളുമുള്ള മേഖലകൾ കണ്ടെത്തിയാണു ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, ക്രാഷ് ബാരിയർ നിർമാണത്തിൽ പോരായ്മ ആരോപിച്ചു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പണി തടഞ്ഞു. എരുത്വാപ്പുഴ ഇറക്കത്തിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനിടെയാണ് വാർഡ് അംഗം അനീഷ് വാഴയിലിന്റെ നേതൃത്വത്തിൽ ജോലികൾ തടഞ്ഞത്. ക്രാഷ് ബാരിയറിന്റെ കുറ്റികൾ സ്ഥാപിക്കുന്നതു  ശരിയായ വിധത്തിലല്ലെന്നായിരുന്നു ആരോപണം.

കുറ്റികൾ സ്ഥാപിക്കുന്ന കുഴിയിൽ കോൺക്രീറ്റ് ചെയ്യണമെന്നായിരുന്നു അംഗത്തിന്റെ ആവശ്യം.  പകരം കല്ലുകളിട്ട് ഉറപ്പിച്ചെന്നും അംഗം ആരോപിക്കുന്നു.  എന്നാൽ കുറ്റി സ്ഥാപിക്കുന്ന കുഴിയിൽ കോൺക്രീറ്റ് നിറയ്ക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞതായി കരാറുകാർ  പറയുന്നു. കുറ്റികൾ മണ്ണിലേക്ക് അടിച്ചിറക്കണമെന്നാണു വ്യവസ്ഥ.  എന്നാൽ മലയോര മേഖലയിലെ മണ്ണിന്റെ ദൃഢത പരിഗണിച്ചു കുഴി എടുക്കുകയാണെന്നും കരാറുകാർ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama