go

സംസ്ഥാന സർക്കാർ വൻകിട കയ്യേറ്റക്കാർക്കൊപ്പം: സുധീരൻ

  ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ കാർഷിക ഭൂ അവകാശ യാത്ര തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ കാർഷിക ഭൂ അവകാശ യാത്ര തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കോട്ടയം ∙ സംസ്ഥാന സർക്കാർ വൻകിട കയ്യേറ്റക്കാർക്കൊപ്പമാണെന്നു കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ കാർഷിക ഭൂ അവകാശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തകകളെ സഹായിക്കുന്നതിൽ സിപിഎമ്മും സിപിഐയും ഒറ്റക്കെട്ടാണ്. കയ്യേറ്റക്കാർക്കെതിരേയുള്ള കോടതി കേസുകളിൽ സർക്കാർ തോറ്റുകൊടുക്കുകയാണ്. കോടതികളിലും നിയമ നിർമാണ സഭകളിലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാ ണ് ഇപ്പോൾ നടക്കുന്നതെന്നും സുധീരൻ പറഞ്ഞു. 

സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. വി. രമേശൻ, വടകോട് മോനച്ചൻ, പി.എം. വിനോദ്, പി.കെ. കുട്ടപ്പൻ, ഷീലാമ്മ സാബു എന്നിവർ പ്രസംഗിച്ചു. യാത്രയ്ക്ക് ഇന്നു കറുകച്ചാൽ, മണിമല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുഴിമാവ്, എരുത്വപുഴ, കനകപലം, മുക്കട എന്നിവിടങ്ങളിൽ പര്യടനം നടത്തും. മറ്റു വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം 11നു തിരുവനന്തപുരം  വെങ്ങാനൂർ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ യാത്ര സമാപിക്കും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama