go

കൊലപാതകം: 12 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

  റോയി
റോയി
SHARE

ചങ്ങനാശേരി ∙  കൊലപാതകത്തിനുശേഷം ഒളിവിൽപോയ പ്രതി 12 വർഷങ്ങൾക്കു ശേഷം പിടിയിലായി.  പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയിയെ (48)  ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള  ഗുണ്ടാവിരുദ്ധ  സ്‌ക്വാഡ് അംഗങ്ങളാണ്  പിടികൂടിയത്. 2006 ൽ തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടയിൽ  തൃക്കൊടിത്താനം ആരമലക്കുന്ന് പനംപറമ്പിൽ ലാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് റോയി.

അറസ്റ്റിലായ റോയി  ജാമ്യത്തിലിറങ്ങി  ഒളിവിൽ പോവുകയായിരുന്നു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു  പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിട്ട റോയിയെ സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് ഡിണ്ടിഗൽ ആറ്റുവാംപെട്ടിക്ക് സമീപമുള്ള വനപ്രദേശത്തു നിന്ന്  പിടികൂടിയത്. ജോസഫ് എന്ന പേരിലാണ്  തമിഴ്നാട്ടിൽ താമസിച്ചിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാർ,ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ കെ.കെ.റെജി, പ്രദീപ് ലാൽ, അൻസാരി, രജനീഷ്, അരുൺ എന്നിവരാണ് അന്വേഷണം നടത്തിയത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama