go

വികസനം വരണം; ഈ പാതയിലൂടെ

  മുത്തോലി  –കൊടുങ്ങൂർ റോഡ് കടന്നുപോകുന്ന പള്ളിക്കത്തോട് ടൗണിന്റെ ആകാശ ദൃശ്യം (വർണം സ്റ്റുഡിയോ എടുത്ത ചിത്രം)
മുത്തോലി –കൊടുങ്ങൂർ റോഡ് കടന്നുപോകുന്ന പള്ളിക്കത്തോട് ടൗണിന്റെ ആകാശ ദൃശ്യം (വർണം സ്റ്റുഡിയോ എടുത്ത ചിത്രം)
SHARE

പള്ളിക്കത്തോട് ∙ പൊൻകുന്നം–പാലാ റോഡിന് (പിപി റോഡ്) സമാന്തരപാതയായി മുത്തോലി–കൊഴുവനാൽ–പള്ളിക്കത്തോട്– കൊടുങ്ങൂർ റോഡ് പ്രയോജനപ്പെടുത്തണമെന്നു നിർദേശമുയരുന്നു. മൂവാറ്റുപുഴ–പുനലൂർ ഹൈവേയുടെ ഭാഗമായി ആധുനികീകരിച്ച പിപി റോഡിലൂടെയാണ് നിലവിൽ ശബരിമല തീർഥാടകർ ഉൾപ്പെടെ കടന്നു പോകുന്നത്. പാലായിൽ നിന്ന് എരുമേലിയിലേക്കുള്ള തീർഥാടകർക്കു പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നീ ടൗണുകളിലെ തിരക്കൊഴിവാക്കി കടന്നുപോകാവുന്ന മികച്ച പാതയാണ് മുത്തോലി –കൊടുങ്ങൂർ റോഡ്.

മുത്തോലിയിൽ നിന്നു കൊടുങ്ങൂരിൽ എത്തിയ ശേഷം മണിമല –കറിക്കാട്ടൂർ വഴി എരുമേലിയിൽ നേരിട്ട് എത്താവുന്നതാണ്. നിലവിൽ തീർഥാടകർ പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നീ ടൗണുകളിൽ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിൽ നിന്നു പൂർണമായി ഒഴിവാകാമെന്ന നേട്ടവും ഈ പാത ഉപയോഗിച്ചാലുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കാലടി–പമ്പ ‘ഹരിവരാസനം’ റോഡിൽ ഉൾപ്പെട്ട  ഭാഗം കൂടിയാണ് മുത്തോലി മുതൽ എരുമേലി വരെയുള്ള ഭാഗം.

ഈ റോഡ് യാഥാർഥ്യമാക്കിയാൽ കൊഴുവനാൽ, അകലക്കുന്നം, പള്ളിക്കത്തോട്, വാഴൂർ, മണിമല, വെള്ളാവൂർ എന്നീ പഞ്ചായത്തുകളുടെ വികസനക്കുതിപ്പിന് ഊർജം പകരും.  നിലവിൽ ആധുനിക ടാറിങ് നടത്തിയിരിക്കുന്ന റോഡാണ് മുത്തോലി മുതൽ കൊടുങ്ങൂർ വരെ. 22 കിലോമീറ്റർ ദൂരം ആധുനിക പാതയായാണ് കിടക്കുന്നത്. ഈ റൂട്ടിലെ അപകട വളവുകൾ നിവർത്തേണ്ടത് അത്യാവശ്യമായുണ്ട്. റൂട്ടിലെ മേവട, കൊഴുവനാൽ, മൈങ്കണ്ടം, പൂവത്തിളപ്പ്, കയ്യൂരി തുടങ്ങിയ സ്ഥലങ്ങളിൽ അപകടവളവുകളുണ്ട്.

മൈങ്കണ്ടം വളവിൽ ബസ് അപകടങ്ങൾ ഉൾപ്പെടെ നടന്നുകഴിഞ്ഞു.‍ വളവുകൾ നിവർത്തേണ്ട പോരായ്മയും ഓടകളുടെ അഭാവവും മാത്രമാണ് ഈ റൂട്ടിലുള്ളത്. ശബരിമല തീർഥാടകർക്ക് ഇടത്താവളമായി ഉപയോഗിക്കാവുന്ന ക്ഷേത്രങ്ങളും പള്ളിക്കത്തോട്, കൊടുങ്ങൂർ എന്നിവിടങ്ങളിലുണ്ട്. പിപി റോഡിലെ തിരക്കു കുറയ്ക്കാനും വടക്കൻ കേരളത്തിൽ നിന്നുള്ള തീർഥാടകർക്കു സുഗമമായി എരുമേലിയിലെത്താനും സഹായിക്കുന്ന ഈ റൂട്ടിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ അധികൃതർ നടപടികൾ സ്വീകരിക്കണം. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama