go

ഇവിടുത്തെ ദാഹനീരിന് സ്നേഹത്തിന്റെ മധുരം

Kottayam News
അബ്ദുൽ ഷുക്കൂറിന്റെ വീടിന് മുൻപിലെ കുടിനീർ നിറച്ച കൂജയിൽ നിന്നു വഴിയാത്രക്കാരൻ വെള്ളം കുടിക്കുന്നു.പിന്നിൽ അബ്ദിൽ ഷുക്കൂർ.
SHARE

പൊൻകുന്നം ∙ കടുത്ത വേനലിൽ ദാഹിച്ചു വലഞ്ഞു കാവലിമാക്കൽ കയറ്റം കയറി വരുന്നവർക്ക് ആശ്വാസം നൽകുകയാണു അബ്ദുൽ ഷുക്കൂറിന്റെ വീടിന് മുൻപിലെ കുടിനീർ നിറച്ച കൂജ. അക്ഷയ പാത്രം പോലെ നിറഞ്ഞു തുളുമ്പുന്ന കൂജ വെള്ളത്തിന് സ്നേഹത്തിന്റെ മാധുര്യം കൂടി ഉണ്ടെന്ന് നാട്ടുകാർ.

വഴി യാത്രക്കാർക്ക് ആവശ്യാനുസരണം കുടിവെള്ളം കൊടുക്കുകയാണ് മനോരമ ഏജന്റ് കൂടി ആയ അബ്ദുൽ ഷുക്കൂർ. കാൽനട യാത്രക്കാർക്കും ഒപ്പം വാഹനയാത്രക്കാർ വണ്ടി നിർത്തി മൺ കൂജ വെള്ളം കുടിക്കുന്നതു കാണാം എന്നും കൂജ നിറയ്ക്കുന്നതിന് ഇടയിൽ ഷുക്കൂറിന്റെ ഭാര്യ ഹയറുന്നീസ പറയുന്നു. പൊൻകുന്നം കാവാലി മാക്കൽ അബ്ദുൽ ഷുക്കൂർ താമസിക്കുന്നത് കാവാലിമാക്കൽ ജംക്‌ഷനിൽ ആണ്.

20 ലീറ്റർ വെള്ളം കൊള്ളുന്ന ടാപ്പ് ഘടിപ്പിച്ച മൺ കൂജ ആണ് വീടിന്റെ ഗേറ്റിനു മുൻപിൽ വച്ചിരിക്കുന്നത്. പിതാവ് ഹൈദ്രോസ് ഉള്ള കാലം മുതൽ കയറ്റം കയറി ക്ഷീണിച്ചു നിരവധി ആൾക്കാർ വെള്ളം ചോദിച്ച് എത്തുമായിരുന്നു. ഒരു മാസം മുൻപ് ആണ് ഗേറ്റിനു മുൻപിൽ കൂജ വച്ചത് എന്നും ദിവസം ഒന്നര കൂജ വെള്ളം തീരുന്നു എന്നും അബ്ദുൽ ഷുക്കൂർ പറയുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama