go

കാർ തലകീഴായി മറിഞ്ഞ് 5 പേർക്ക് പരുക്ക്

Kottayam News
ഈരാറ്റുപേട്ട വാഗമൺ റോഡിൽ വഴിക്കടവിനു സമീപം കാർ മറിഞ്ഞുണ്ടായ അപകടം
SHARE

വഴിക്കടവ് ∙ വാഗമൺ വഴിക്കടവിനു സമീപം കാർ തലകീഴായി മറിഞ്ഞ് 5 പേർക്ക് പരുക്കേറ്റു. കോട്ടയം സംക്രാന്തിയിൽ നിന്നും വാഗമണ്ണിലേക്കു പോയ സംഘം സഞ്ചരിച്ചിരുന്ന കാർ വളവിൽ നിയന്ത്രണം വിട്ട് റോഡരുകിലേക്കു  മറിയുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് അപകടം.

പരുക്കേറ്റ സംക്രാന്തി മുറിക്കരയിൽ മനു, ചകിരിക്കലയിൽ ശശി, ഭാര്യ സൗമ്യ, മക്കളായ സന്ദീപ്, അമൃത എന്നിവർക്കാണ് പരുക്കേറ്റത്. വഴിക്കടവ് ജംക്‌ഷനിൽ സമീപം ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം റോഡിന്റെ സൈഡിലേക്കു മറിയുകയായിരുന്നു. സമീപത്ത് ഹോട്ടൽ നടത്തുന്ന സന്ദീപിന്റെ നേതൃത്വത്തിൽ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama