go

സ്വാമിമാർക്കൊപ്പം നടന്ന് നടന്ന് റാമുവും...

Kottayam News
കർണാടകയിൽ നിന്നു ശബരിമലയിലേക്ക് കാൽനടയായി തീർഥാടനം നടത്തുന്ന സംഘത്തിനൊപ്പം ആയിരത്തോളം കിലോ മീറ്റർ നടന്നെത്തിയ റാമു എന്ന നായയും.
SHARE

കാഞ്ഞിരപ്പളളി∙കർണാടകയിൽ നിന്നു ശബരിമലയിലേക്ക് കാൽനടയായി തീർഥാടനം നടത്തുന്ന സംഘത്തിനൊപ്പം ആയിരത്തോളം കിലോ മീറ്റർ നടന്ന് റാമു എന്ന നായയും.

കഴിഞ്ഞ 12ന് കർണാടകയിലെ ഗദകിൽ നിന്നും യാത്ര തുടങ്ങിയതാണ് വിശ്വനാദ് സ്വാമിയും സംഘവും.ഗദകിലെ മഹാപ്രഭു സന്നിദഹാളിൽ നിന്നുമാണ് ഏഴംഗ സംഘം ഇരുമുടി കെട്ടുനിറച്ച് കാൽനടയായി തീർഥാടനം ആരംഭിച്ചത്.

ഏതാനും ദൂരം പിന്നിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ കയറിയ ഒരു ഹോട്ടലിന്റെ സമീപത്തു നിന്നാണ് റാമു ഇവർക്കൊപ്പം കൂടിയത്. കിലോമീറ്ററുകൾ താണ്ടി തീർഥാടകർ കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോഴും ഇവർക്കൊപ്പമുണ്ട് റാമു. ഇവർ നായയ്ക്കു നൽകിയ പേരാണ് റാമു. 

ഇവർ നൽകുന്ന ഭക്ഷണമാണ് നായയും കഴിക്കുന്നത്.രാത്രിയിൽ ക്ഷേത്ര വളപ്പുകളിലും മറ്റും തീർഥാടകർ അന്തിയുറങ്ങുമ്പോൾ സമീപത്ത് റാമുവും ഉണ്ടാകും.

ഗുരുസ്വാമി വിശ്വനാദ് സ്വാമിക്കൊപ്പം പുനീത്, ഉദ്ധപ്പ, പരമേശ്വർ,രമേശ്,മല്ലു,നരസിംഗ എന്നിവരാണ് സംഘത്തിലുള്ളത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama