go

ടെക്നീഷ്യനെ നിയമിച്ചിട്ടും ലാബ് അടഞ്ഞു തന്നെ

Kottayam News
അടച്ചു പൂട്ടിയ മധുരവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് കെട്ടിടം
SHARE

കടുത്തുരുത്തി ∙ ഒരു വർഷത്തോളമായി പൂട്ടിക്കിടക്കുന്ന കടുത്തുരുത്തി പഞ്ചായത്തിന്റെ മധുരവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യനെ നിയമിച്ചു. എന്നാൽ ജോലിയിൽ പ്രവേശിക്കാൻ ടെക്നിഷ്യൻ തയാറാകാത്തതിനാൽ ലാബ് തുറക്കാനാവുന്നില്ല. യോഗ്യതയില്ലാത്ത ടെക്നീഷ്യനെയാണു കൂടിക്കാഴ്ച നടത്തി നിയമിച്ചതെന്നും ഇതു മൂലമാണ് ലാബ് തുറക്കാൻ കഴിയാത്തതെന്നും ആക്ഷേപം. 

അടച്ചുപൂട്ടിയ ലാബിലെ ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ തുരുമ്പിച്ചു നശിക്കുന്നു. പരാതികളെ തുടർന്ന് രണ്ടാഴ്ച മുൻപാണ് ചുമതലയുള്ള ആരോഗ്യ കമ്മിറ്റിയും എച്ച്.എം.സി. കമ്മിറ്റിയും മുൻ കൈയെടുത്തു പരസ്യം നൽകി കൂടിക്കാഴ്ച നടത്തി ഇവിടെ ടെക്നീഷ്യനെ താൽക്കാലികമായി നിയമിച്ചത്. എന്നാൽ ഇവർ ഇതുവരെ ചാർജ് എടുക്കാൻ തയാറായില്ല. ഇവർക്ക് മതിയായ സർട്ടിഫിക്കറ്റ് ഇല്ലാത്തതു മൂലമാണ് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതെന്നു കടുത്തുരുത്തി പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ മാത്യു ജി മുരിക്കനും പഞ്ചായത്തംഗം സജിത അനീഷും പറഞ്ഞു.

 ഇതോടെ  ഉടനേ ലാബ് തുറക്കാൻ കഴിയില്ലെന്നുറപ്പായി. നാല് വർഷം മുൻപ് പിഎച്ച് സി യിൽ ആരംഭിച്ച ലാബോറട്ടറിയിൽ ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും ലഭിച്ചിരുന്നു. ടി.ബി, ഡെങ്കിപ്പനി പരിശോധനകളടക്കം എല്ലാവിധ പരിശോധനകളും ഇവിടെ സൗജന്യമായി നടത്തിയിരുന്നു. മുൻപ് താൽക്കാലികമായി നിയമിച്ച ടെക്നിഷ്യൻ ജോലി അവസാനിപ്പിച്ചതോടെയാണു ഒരു വർഷത്തിലധികം ലാബ് അടച്ചിടേണ്ടി വന്നത്. 

കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ളവരും മുണ്ടാർ സ്വദേശികളായ രോഗികളും ആശ്രയിക്കുന്ന ആതുരാലയമാണ് മധുരവേലി പ്രാഥമികാരോഗ്യ കേന്ദ്രം. ദിവസവും നൂറിലധികം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. 

ജില്ലാ പഞ്ചായത്തിൽ നിന്നും അ‍ഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് ലാബിനായി കെട്ടിടം നിർമിച്ചത്. ലാബ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തുടർ സാക്ഷരതാ കേന്ദ്രം പ്രവർത്തിക്കുകയാണ്. ലാബ് അടിയന്തരമായി തുറക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ മാത്യു ജി മുരിക്കൻ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama