go

വലിയ വാഹനങ്ങൾക്കും പുതിയ ടെസ്റ്റിങ് കേന്ദ്രം

Kottayam News
ചരക്ക് ലോറിയും ബസും ഉൾപ്പെടെ വലിയ വാഹനങ്ങളുടെ പരിശോധനക്കായി മോനിപ്പള്ളിയിലെ ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സ്റ്റേഷനിൽ നിർമ്മാണം പൂർത്തിയായ കെട്ടിടം.
SHARE

കുറവിലങ്ങാട്∙ ചരക്കുലോറിയും ബസും  ഉൾപ്പെടെ വലിയ വാഹനങ്ങളുടെ പരിശോധന ആധുനിക സൗകര്യങ്ങളോടെ നടത്തുന്ന ഹെവി കംപ്യൂട്ടറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷൻ മോനിപ്പള്ളിയിലെ കല്ലിടുക്കിയിൽ യാഥാർത്ഥ്യമാകുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ ശ്രമഫലമായി മോട്ടോർ വാഹന വകുപ്പ് അനുവദിച്ച 2.30 കോടി രൂപയുടെ നിർമാണ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. 

മോട്ടോർ വാഹന വകുപ്പിന്റെ  ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സ്റ്റേഷൻ, കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് എന്നിവ ജില്ലയിൽ ആദ്യം നടപ്പായത് മോനിപ്പള്ളിയിലാണ്. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന വിഷൻ 2020 പദ്ധതിയുടെ ഭാഗമായി അനുമതി ലഭിച്ച സ്റ്റേഷനിൽ ഇപ്പോൾ ചെറിയ വാഹനങ്ങളുടെ പരിശോധന  നടക്കുന്നുണ്ട്. ബ്രേക്ക്, സസ്പെൻഷൻ, വേഗത നിയന്ത്രണ സംവിധാനം, ടയർ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. നിലവിലുള്ള സെന്ററിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ഹെവി കംപ്യൂട്ടറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. 

വലിയ വാഹനങ്ങൾ കംപ്യൂട്ടർ സഹായത്തോടെ കൃത്യമായി പരിശോധിക്കുന്നതിനു പുതിയ കെട്ടിടം നിർമാണം പൂർത്തിയായി.  ഇതിനൊപ്പം കല്ലിടുക്കിയിലെ സ്ഥലത്തിനു ചുറ്റും മതിലിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. പരിശോധന കേന്ദ്രത്തിലേക്ക് ആവശ്യമായ യന്ത്ര സംവിധാനങ്ങളും താമസിയാതെ സ്ഥാപിക്കും. 

വാഹനങ്ങൾക്കു പാർക്കിങ് സൗകര്യം, വിശ്രമകേന്ദ്രം, ശുചിമുറികൾ, മഴവെള്ള സംഭരണി, കിണർ, ഓടകളോടു കൂടിയ റോഡ് തുടങ്ങിയവയൊക്കെ രണ്ടാംഘട്ട വികസന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കെല്ലിനാണ് നിർമാണ ചുമതല.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama