go

പണിമുടക്കിൽ പണിയെടുത്ത്

Kottayam News
വഴിക്കടവ് യുവജനക്കൂടായ്മ പണിമുടക്ക് ദിനത്തിൽ വഴിക്കടടവ് കുരിശുമല റോഡ് വൃത്തിയാക്കുന്നു.
SHARE

വഴിക്കടവ് ∙ പണിമുടക്ക് ദിവസം വെറുതെ ഉല്ലസിച്ചു കളയാൻ വഴിക്കടവിലെ യുവജന കൂട്ടായ്മ തയാറല്ല. പണിമുടക്കുദിനം കുഴിയടയ്ക്കൽ ദിനമായി മാറ്റിയാണ് കഴിഞ്ഞ രണ്ടു ദിവസവും ഇവർ പണിമുടക്കിനെ ഉപയോഗിച്ചത്. പുതുവർഷം ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികൾ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു ഇവർ. 

റോഡിലെ കുഴികളും ഇവർ കല്ലും മണ്ണുമിട്ട് നികത്തി. പണിമുടക്ക് തുടങ്ങിയപ്പോൾ പ്രകടനത്തിനു പോകാതെ  ചൂലും കുട്ടയും തൂമ്പയുമായി ഇറങ്ങിയ ഇവർ വഴിക്കടവു മുതൽ കുരിശുമല വരെയുള്ള റോഡ് പൂർണമായി വൃത്തിയാക്കി. കുഴികളും അടച്ചു. റോഡരുകിൽ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിയെടുത്തു. ഇവ സംസ്കരണ കേന്ദ്രത്തിനു കൈമാറും. വരും ദിവസങ്ങളിൽ പ്രദേശത്ത് മാലിന്യ നിക്ഷേപത്തിനെതിരെ ബോർഡുകളും സ്ഥാപിക്കാൻ ഇവർ തീരുമാനിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama