go

തെരുവുനായ്ക്കൾ കടിച്ചുകീറിയ പഴ്സിൽ അരലക്ഷം രൂപ

Palakkad News
SHARE

വൈക്കം ∙ ബോട്ടുജെട്ടിക്കുസമീപം തെരുവുനായ്ക്കൾ കടിച്ചുകീറിയ പഴ്സിൽ നിന്നു അരലക്ഷം രൂപ കണ്ടെത്തി. സംഭവം കണ്ടുനിന്ന വൈക്കം പൊലീസ് സ്റ്റേഷനിലെ സിവിൽപൊലീസ് ഓഫീസർ വിജീഷിനും ഹോം ഗാർഡ്  സാബുവിനും നായ്ക്കളെ ഓടിച്ചശേഷം പഴ്സ് പരിശോധിച്ചപ്പോൾ 50000 രൂപയും എടിഎം കാർഡും മറ്റു രേഖകളും ലഭിച്ചു. പഴ്സിലുണ്ടായിരുന്ന നോട്ടുകൾക്കോ മറ്റു രേഖകൾക്കോ യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല.

ബോട്ടുജെട്ടിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് തെരുനായ്ക്കൾ പഴ്സ് കടിച്ചുകീറുന്നത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ‍ഉടമ തലയാഴം ഉല്ലല സ്വദേശി ജോർജ് ജോസഫ് സ്റ്റേഷനിലെത്തി അഡീഷണൽ എസ്ഐ ജോസ് ജോസഫ് തോട്ടപ്പള്ളിയിൽ നിന്നും പഴ്സ് ഏറ്റുവാങ്ങി. ഒരാഴ്ച മുമ്പ് വൈക്കം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനൂപിന്റെ 50000 രൂപയും രേഖകളുമടങ്ങിയ പഴ്സ് യാത്രയ്ക്കിടയിൽ നഗരത്തിൽ നഷ്ടപ്പെട്ടിട്ട് കാലിയായ പഴ്സുമാത്രമാണ് തിരികെ ലഭിച്ചത്. ഹോം ഗാർഡ് സാബു എടിഎമ്മിൽ നിന്നു ലഭിച്ച 10000 രൂപ പൊലീസിൽ ഏൽപ്പിച്ച മാതൃകാപരമായ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama