go

നടേൽ പളളിയിൽ കൊടിയേറി

 Kottayam News
നടേൽ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേഴത്ത് കൊടിയേറ്റുന്നു.
SHARE

വൈക്കം ∙ ടൗൺ നടേൽ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനു ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേഴത്ത് കൊടിയേറ്റി. വികാരി ഫാ. ബെന്നി പാറേക്കാട്ടിൽ സഹവികാരി ഫാ. ആൽബിൻ പാറേക്കാട്ടിൽ എന്നിവർ സഹകാർമ്മികരായി.  അൾത്താരയിൽ വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണത്തോടെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തിരുനാളിന് മുന്നോടിയായി തുടങ്ങിയ നൊവേനയുടെ സമാപനവും നടന്നു.

ഹോളി ഫാമിലി യൂണിറ്റാണ് ഈ വർഷം തിരുനാൾ നടത്തുന്നത്. പ്രസുദേന്തിമാരായ ജോസ് മാണിയ്ക്കത്ത്, സേവ്യർ പവ്വത്തിൽ, സണ്ണി ഏബ്രഹാം തൊട്ടിച്ചിറ, സിയന്നാ ആനി സൈബിൻ, തദേവൂസ് അരവിന്ദ്, ആഗ്നൽ വർഗ്ഗീസ് റോയ്, സെബാസ്റ്റ്യൻ ആന്റണി വാതപ്പള്ളി, അരുൺ ജോർജ് ഇല്ലിക്കൽ, ജോയി ജോൺ പള്ളിപ്പറമ്പിൽ, ജിബു ജോസ് കോട്ടിപ്പറമ്പിൽ, ഒ. വർക്കി വെട്ടുവഴി, ജോയി വടക്കേടത്ത്, സിജു ജോർജ്, ഐവിൻ ബിജി ചെറുപുഷ്പം എന്നിവർ നേതൃത്വം നൽകി. 

തിരുനാളിന്റെ പ്രധാന ആഘോഷമായ പട്ടണ പ്രദക്ഷിണം നാളെ വൈകിട്ട് നടക്കും. വിശുദ്ധയുടെ രൂപം അലങ്കൃതമായ രഥത്തിൽ വെൽഫെയർ സെന്റിൽ നിന്നും പള്ളിയിലേക്ക് എഴുന്നള്ളിക്കും. 5.00 ന് വേസ്പര. ഫാ. വിപിൻ കുരിശുതറ ദിവ്യബലി അർപ്പിക്കും. 

പ്രദക്ഷിണത്തിനു ശേഷം പളളിയിൽ സ്‌നേഹവിരുന്ന് നടക്കും. 13 ന് തിരുനാൾ ആഘോഷിക്കും. വൈകിട്ട് 4 ന് തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. എബി ഇടശ്ശേരി മുഖ്യ കാർമ്മികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama