go

സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ ദർശന തിരുനാൾ

SHARE

വൈക്കം ∙ സെന്റ്ജോസഫ് ഫൊറാന പള്ളിയിൽ നാൽപതുമണി ആരാധനയും വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹ ദർശന തിരുനാളിനും തുടക്കമായി. ഇന്നുരാവിലെ 6.30നു ദിവ്യബലി എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് കാർമികത്വം വഹിക്കും. 

വൈകിട്ട് 4നു പൊതു ആരാധന 5നു ദിവ്യകാരുണ്യ സന്ദേശം തുടർന്നു ദിവ്യബലി. നാളെ രാവിലെ 6.30നു ദിവ്യബലി ഗോരഖ്പൂർ മുൻ ബിഷപ്  മാർ ഡൊമനിക് കോക്കാട്ട് കാർമികത്വം വഹിക്കും. വൈകിട്ട് 4നു പൊതു ആരാധന 4.30നു ദിവ്യകാരുണ്യ സന്ദേശം. 13നു രാവിലെ 6.30നു ദിവ്യബലി മധ്യപ്രദേശ് കാണ്ഠുവ രൂപത വികാരി ഫാ. സെബാസ്റ്റ്യൻ കൈപറമ്പിൽ, 3.30നു പൊതു ആരാധന, 4.30നു ദിവ്യകാരുണ്യ സന്ദേശം പ്രദക്ഷിണം, ദിവ്യബലി എറണാകുളം അങ്കമാലി അതിരൂപത ചാൻസലർ ഫാ. ജോസ് പൊള്ളയിൽ കാർമികത്വം വഹിക്കും. 

14മുതൽ 19വരെ വൈകിട്ട് 5.30നു ദിവ്യബലി. 20നു രാവിലെ 6.30നു ദിവ്യബലി, വൈകിട്ട് 5.30നു കൊടിയേറ്റ് ദിവ്യബലി എറണാകുളം അങ്കമാലി അതിരൂപത കോർപറേറ്റ് മാനേജർ റവ. ഡോ. പോൾ ചിറ്റിനപ്പിള്ളി കാർമികത്വംവഹിക്കും. 21നു രാവിലെ 6.30നും വൈകിട്ട് 5.00നും ദിവ്യബലി ഫാ. ആന്റണി പുതവേലിൽ കാർമികത്വം വഹിക്കും. 7നു ബൈബിൾ നാടകം പറുദീസായിലെ നല്ല കള്ളൻ. 22നു രാവിലെ 6.30നു ദിവ്യബലി, വൈകിട്ട് 4.30നു രൂപം, തിരി വെഞ്ചരിപ്പ് ദിവ്യബലി ഫാ. ഡായ് ചെങ്ങളത്ത് കാർമികത്വം വഹിക്കും.

 പ്രസംഗം ഫാ. ജോസഫ് പുത്തൻപുരക്കൽ വാഴ് വ് പ്രദക്ഷിണം. തിരുനാൾ ദിനമായ 23നു രാവിലെ 6.30നും, 9നും ദിവ്യബലി. വൈകിട്ട് 4.30നു ആഘോഷമായ തിരുനാൾ പാട്ടുകുർബാന ഫാ. ആന്റണി മാങ്കുറി കാർമികത്വംവഹിക്കും. പ്രസംഗം ഫാ. ഫ്രാൻസിസ് ചിറ്റിനപ്പിള്ളി തുടർന്നു വാഴ് വ് പ്രദക്ഷിണം. 24നു മരിച്ചവരുടെ ഓർമ്മദിനം.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama