go

ആക്രിക്കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം

 Kottayam News
കോട്ടയം ചെങ്ങളത്ത് തീപിടിച്ച് നശിച്ച ആക്രിക്കടയുടെ ഗോഡൗൺ. ചിത്രം: മനോരമ
SHARE

കുമരകം ∙ കോട്ടയം–കുമരകം റോഡ് വശത്ത് ചെങ്ങളം മൂന്നുമുലയിൽ പ്രവർത്തിക്കുന്ന ആക്രിക്കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം.  ചെങ്ങളം അട്ടിപ്പുരയിൽ മുഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ഇന്നലെ പുലർച്ചെ 5.30നാണ് തീപിടിത്തമുണ്ടായത്. 

പഴയ പത്രം, കാർഡ് ബോർഡ്, പ്ലാസ്റ്റിക്, തെർ‍മോക്കോൾ തുടങ്ങിയ സാധനങ്ങളാണ് കത്തിയത്. കോട്ടയത്തു നിന്ന് എത്തിയ 2  അഗ്നിശമനസേന യൂണിറ്റും നാട്ടുകാരും ചേർന്നു മൂന്നര മണിക്കൂർ നേരത്തെ പരിശ്രമഫലമായാണ് തീ അണച്ചത്. സമീപത്തെ ഹോട്ടലിലേക്കു  തീ പടരാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. 5 വർഷമായി ആക്രിക്കട ഇവിടെ പ്രവർത്തിക്കുകയാണ്.  

ആക്രിക്കടയുടെ സമീപത്തെ  ഹോട്ടൽ  ഉടമ ബാബു പുലർച്ചെ കട തുറക്കാൻ എത്തിയപ്പോഴാണു തീപിടിത്തം ശ്രദ്ധയിൽപെട്ടത്.  തുടർന്നു അഗ്നിശമന സേനയെയും വിവരം അറിയിച്ചു. ബുധനാഴ്ച വൈകിട്ടു ചവറിനു തീ ഇട്ടതു ഗോഡൗണിലേക്കു പടർന്നതാകാം തീപിടിത്തത്തിനിടയാക്കിയതെന്നാണ് നിഗമനമെന്നു  എസ്ഐ ജിരജൻകുമാർ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama