go

തണുപ്പിന്റെ നാളുകൾ: അടുക്കളത്തോട്ടങ്ങളിൽ സന്തോഷം വിളയുന്നു

 Kottayam News
അടുക്കളത്തോട്ടത്തിലെ ഗ്രോ ബാഗുകളിൽ വിളഞ്ഞുനിൽക്കുന്ന കോളിഫ്ലവർ
SHARE

പാമ്പാടി ∙ വൈകിയെത്തിയ ശൈത്യകാലാവസ്ഥ അടുക്കളത്തോട്ടങ്ങൾക്ക് ഇരട്ടി സന്തോഷമാകുന്നു. ശീതകാലവിളകളായ കാബേജ്, കോളിഫ്ലവർ, തക്കാളി, ബീറ്റ്റൂട്ട്, കാരറ്റ്, ഉള്ളി എന്നിവ തണുപ്പിൽ കൂടുതൽ ഉഷാറായി വിളവെടുപ്പിനു ഒരുങ്ങുന്നതാണു കർഷകരെ സന്തോഷിപ്പിക്കുന്നത്.

തൊടിയിലെ പച്ചക്കറികൾക്കു പുറമേ ഗ്രോ ബാഗുകളിൽ നട്ടുവളർത്തിയ ശൈത്യകാലപച്ചക്കറികളും മികച്ച വിളവാണ് ഇത്തവണ നൽകുന്നത്. ഇത്തവണ താമസിച്ചു കൃഷിയിറക്കിയവർക്കാണു വൈകിയെത്തിയ തണുപ്പ് അനുഗ്രഹമായത്. നാടൻ പച്ചക്കറികൾക്കും ഈ സീസണിൽ‌ മികച്ച വിളവു ലഭിക്കുന്നുണ്ടെന്നു കൃഷി അസി. ഡയറക്ടർ കോര തോമസ് പറഞ്ഞു.  

സാധാരണ ഡിസംബറിലെ തണുപ്പിൽ കാണുന്ന ചെടികളിലെ മുരടിപ്പും ഫംഗസ് ബാധയും ഇത്തവണ കാര്യമായി ബാധിച്ചിട്ടില്ല. ഇടവേള മുതലാക്കാൻ കർഷകർ ശ്രദ്ധിക്കുന്നുണ്ട്. 

കൃഷി വകുപ്പ് മുഖേന വെള്ളപ്പൊക്ക പുനർജനി പദ്ധതിക്കുൾപ്പെടെയായി കോട്ടയം ജില്ലയിൽ 10 ലക്ഷത്തിലധികം പച്ചക്കറിത്തൈകളാണ് ഇത്തവണ വിതരണം ചെയ്തിരിക്കുന്നത്.  കർഷകർ വാങ്ങിക്കൊണ്ടുപോയ തൈകൾ പ്രയോജനപ്പെടുത്തിയാൽ വരുന്ന സീസണിൽ പച്ചക്കറി ഉൽപാദനത്തിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കുമെന്ന നേട്ടവുമുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama