go

ധാന്യം ഇറക്കൽ: റേഷൻ വ്യാപാരികളും കരാറുകാരനും തമ്മിൽ തർക്കം

 Kottayam News
ഞാലിയാകുഴി എആർഡി 86-ാം നമ്പർ റേഷൻ കടയിലേക്കു വന്ന ധാന്യലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട നടന്ന തർക്കം താലൂക്ക് സപ്ലൈ ഓഫിസർ മിനി കെ.ഏബ്രഹാമിന്റെ നേതൃത്വത്തിൽ പരിഹരിച്ച ശേഷം തൊഴിലാളികളെക്കൊണ്ടു ധാന്യച്ചാക്കുകൾ തൂക്കി ഇറക്കുന്നു.
SHARE

വാകത്താനം ∙ ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നു കയറ്റി അയച്ച ലോഡ് തൂക്കി ഇറക്കുന്നതുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികളും വിതരണക്കരാറുകാരനും തമ്മിൽ തർക്കം.  ഞാലിയാകുഴി എആർഡി 86-ാം നമ്പർ റേഷൻ കടയിലേക്കു വന്ന ധാന്യലോഡ് സംബന്ധിച്ചായിരുന്നു തർക്കം. 

പലപ്പോഴും കടകളിലേക്കു വരുന്ന ലോഡുകളിൽ 5 മുതൽ 12വരെ കിലോ തൂക്കം കുറവു വരാറുണ്ടെന്നു വ്യാപാരികൾ പരാതി ഉന്നയിച്ചു. ഇതിനാൽ ഹൈക്കോടതി വിധി പ്രകാരം ലോഡ് തൂക്കി ഇറക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. 

എന്നാൽ തൂക്കി ഇറക്കുന്നതിനു ചാക്ക് ഒന്നിന്‌ 3 രൂപ കൂടുതൽ കൂലി തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടു. ഇവർക്കു കൂടുതൽ കൂലി കൊടുക്കാൻ കരാറുകാരൻ വിസമ്മതിച്ചതോടെ തർക്കം രൂക്ഷമായി. അവസാനം ലോഡ് ഇറക്കാതെ ‍ലോഡുമായി തിരികെ പോകാൻ ശ്രമിച്ച കരാറുകാരനെ നാട്ടുകാരും ബിജെപി പ്രവർത്തകരും ചേർന്നു തടഞ്ഞു. 

തുടർന്നു വിവരമറിഞ്ഞ് താലൂക്ക് സപ്ലൈ ഓഫിസർ മിനി ടി.ഏബ്രഹാം, റേഷനിങ് ഇൻസ്പെക്ടർമാരായ ശ്രീലേഖ, മറിയാമ്മ എന്നിവർ സ്ഥലത്തെത്തി. കരാറുകാരനുമായി സംസാരിച്ച് വർധിപ്പിച്ച കൂലിയുടെ അടിസ്ഥാനത്തിൽ ലോഡ് ഇറക്കിയതോടെയാണു പ്രശ്നം പരിഹരിച്ചത്. 

ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രനാഥ്‌ വാകത്താനം, യുവമോർച്ച നേതാവ് വിനോദ് നരിമറ്റം എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama