go

കുറവിലങ്ങാട് പള്ളിയിൽ ദേശത്തിരുനാളുകൾ 13 മുതൽ

SHARE

കുറവിലങ്ങാട് ∙ചരിത്ര പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിനൊരുങ്ങുന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ ദേശത്തിരുനാളുകൾക്കു 13ന് തുടക്കം. 18 വരെ നീണ്ടുനിൽക്കും. 19,20 തീയതികളിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ പത്താം തീയതി തിരുനാളും ആഘോഷിക്കും. 

പകലോമറ്റം തറവാട് പള്ളിയിൽ 21മുതൽ 26 വരെ അർക്കദിയാക്കോൻമാരുടെ ശ്രാദ്ധവും സഭൈക്യ വാരാചരണവും നടക്കും. 26, 27 തീയതികളിലാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടവക സന്ദർശനം.  ഫെബ്രുവരി 10ന് മൂന്നുനോമ്പ് തിരുനാൾ കൊടിയേറും. 12ന് ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം, 13ന് സമാപനം. മരിയൻ കൺവൻഷൻ ഓഗസ്റ്റ് 25 മുതൽ 29 വരെയും കുറവിലങ്ങാട് നസ്രാണി മഹാസംഗമം സെപ്തംബർ ഒന്നിനും നടക്കും.

ദേശത്തിരുനാളുകൾക്കു തുടക്കം കുറിച്ചു 13ന് 6.45ന് ആർച്ച് പ്രീസ്റ്റ് ഡോ.ജോസഫ് തടത്തിൽ കൊടിയേറ്റും. 8.45ന് മാണ്ഡ്യ രൂപതാധ്യക്ഷൻ  ആന്റണി കരിയിൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും.നസ്രാണി മഹാസംഗമത്തിന്റെ ലോഗോ പ്രകാശനവും അദ്ദേഹം  നിർവഹിക്കും.  2.30ന്  നസ്രാണി മഹാസംഗമത്തിന്റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ബിഷപ് ജോസ് കല്ലുവേലിൽ നിർവഹിക്കും.

തുടർന്ന് കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം. 4.30ന് മാർ ജോസ് കല്ലുവേലിൽ വിശുദ്ധ കുർബാനയർപ്പിക്കും.  14ന് സാന്തോം സോൺ, 15ന് വിശുദ്ധ അൽഫോൻസാ സോൺ, 16ന് വിശുദ്ധ കൊച്ചുത്രേസ്യാ സോൺ, 17ന് സെന്റ് ജോസഫ് സോൺ എന്നിങ്ങനെയാണ് ദേശതിരുനാളുകളുകൾ. 18ന് ഇടവകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടാക്‌സി സ്റ്റാൻഡുകളിലും നിന്ന് കഴുന്ന് പ്രദക്ഷിണം. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama