go

വിശ്വാസികളെ കള്ളക്കേസിൽ കുടുക്കുന്നു : കെ.പി.ശശികല

  Kottayam News
ശബരിമല കർമസമിതി പാലായിൽ നടത്തിയ ശരണജ്വാല സായാഹ്‌ന ധർണ ശബരിമല കർമ്മസമിതി അധ്യക്ഷ കെ.പി. ശശികല ഉദ്‌ഘാടനം ചെയ്യുന്നു.
SHARE

പാലാ ∙ ഹിന്ദുവിന് അവന്റെ ആചാരങ്ങളും വിശ്വാസങ്ങളും അനുസരിച്ചു ജീവിക്കാൻ പൊലീസിന്റെ അനുമതി വേണമെന്ന അവസ്‌ഥയാണെന്ന് ശബരിമല കർമസമിതി അധ്യക്ഷ കെ.പി. ശശികല. ശബരിമല ആചാര ലംഘനത്തിനെതിരെയും ഭരണ ഭീകരതക്കെതിരെയും ശബരിമല കർമസമിതി നടത്തിയ ശരണജ്വാല സായാഹ്‌ന ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിൽ ജനാധിപത്യം നഷ്‌ടപ്പെട്ടു.  

തീവ്രവാദികൾക്കും മാവോയിസ്‌റ്റുകൾക്കും സംരക്ഷണം കൊടുക്കുന്ന പൊലീസ് വിശ്വാസികളെ കള്ളക്കേസിൽ കുടുക്കുകയാണ്. ഇരുളിന്റെ മറവിൽ യുവതികള ശബരിമല സന്നിധാനത്ത് എത്തിച്ചവരെ നേരിടാൻ കേരളത്തിലെ കുടുംബത്തിൽ പിറന്ന അമ്മമാരുടെ ധാർമിക ശക്‌തിക്ക് കഴിയുമെന്നും കെ.പി. ശശികല പറഞ്ഞു.

 ശബരിമല കർമസമിതി ജില്ല പ്രസിഡന്റ് വി.മുരളീധരൻ അധ്യക്ഷത വഹിച്ചു.  ബിജു കൊല്ലപ്പളളി, കെ.എൻ.വാസുദേവൻ, ബിജു കൊല്ലപ്പള്ളി,റെജി കുന്നനാംകുഴി എന്നിവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama