go

പൂവരണി ഉൽസവം നാളെ കൊടിയേറും

SHARE

പൂവരണി ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം നാളെ  മുതൽ 19 വരെ നടത്തും. നാളെ രാവിലെ 8ന് ശിവാനന്ദ ലഹരി പാരായണം, നാരായണീയ പാരായണം, വൈകുന്നേരം 6ന് കൊടിയേറ്റ്, 6.30ന് കൊടിയേറ്റ് സദ്യ, 7ന് മാനസ ജപലഹരി. 13ന് രാവിലെ 8.30ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.30ന് മേജർ സെറ്റ് കഥകളി, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്, കൊടിക്കീഴിൽ വിളക്ക്. 

14ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് പ്രഭാഷണം, 10.30ന് ഉത്സവബലി, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, 6.45ന് തിരുവാതിര, പിന്നൽ തിരുവാതിര, 8ന് ഭക്തിഗാനമേള, 9.30ന് വിളക്കിനെഴുന്നള്ളത്ത്. 15ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് സംഗീതക്കച്ചേരി, 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം, 5.30ന് കാഴ്ചശ്രീബലി, 6.45ന് തിരുവാതിര, 8ന് സർഗസംഗീതം, 9.30ന് വിളക്കിനെഴുന്നള്ളത്ത്. 16ന് 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഓട്ടൻതുള്ളൽ, 12.30ന് ഉത്സവബലി ദർശനം, 5.30ന് കാഴ്ചശ്രീബലി, 7ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, 9.30ന് വിളക്കിനെഴുന്നള്ളത്ത്.

 17ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10ന് അക്ഷരശ്ലോകം, 11ന് ചക്യാർകൂത്ത്, 12.30ന് ഉത്സവബലി ദർശനം, 5.0 ന് കാഴ്ചശ്രീബലി, 7ന് നൃത്തനാടകം. 18ന് രാവിലെ എതൃത്ത പുജ, 8ന് ശ്രീബലി എഴുന്നള്ളത്ത്, 1.15ന് പ്രസാദമൂട്ട്, 4.30ന് കാഴ്ചശ്രീബലി, 8ന് സംഗീതനിശ, 10.30ന് പള്ളിവേട്ട. 

19ന് 10.30ന് ഗാനപ്രഭാതം, 11ന് ആറാട്ട് സദ്യ, 1.30ന് ആറാട്ട് എഴുന്നള്ളത്ത്, 4.30ന് ആറാട്ട്, 7ന് മീനച്ചിൽ വടക്കേക്കാവിൽ ഇറക്കിപൂജ, സംഗീതസദസ്, 8ന് കുമ്പാനി ജംക്‌ഷനിൽ സ്വീകരണം, 11.30ന് ആറാട്ട് എതിരേൽപ്, 12.30ന് കൊടിക്കീഴിൽ പറ, വലിയകാണിക്ക, കൊടിയിറക്ക്.  തന്ത്രി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിക്കുമെന്ന്  കെ.വി. ശങ്കരൻ നമ്പൂതിരി, എൻ.എസ്. സുനിൽകുമാർ, മധുസൂദനൻ പാലക്കുഴിയിൽ, പത്മകുമാർ പുതുശേരിൽ‍, സതീഷ്കുമാർ നെല്ലാല എന്നിവർ പറഞ്ഞു. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama