go

കന്യാസ്ത്രീകൾക്ക് പിന്തുണയുമായി രണ്ടാംഘട്ട സമരം തുടങ്ങി

Kottayam News
എസ്ഒഎസ് കോട്ടയം ഐക്യ‍ദാർഢ്യ സമിതി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിനിടെ വേദിയിലേക്കു കടന്നു വരുന്ന സിസ്റ്റർമാരായ ജോസഫൈൻ,ആൽഫി, അനുപമ എന്നിവരെ റവ.വൽസൻ തമ്പു, പ്രഫ.എസ്.ശാരദക്കുട്ടി എന്നിവർ സ്വീകരിക്കുന്നു
SHARE

കോട്ടയം ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച് സേവ് ഔവർ സിസ്റ്റേഴ്സ് (എസ്ഒഎസ്) ഐക്യദാർഢ്യ സമിതി നടത്തിയ സമ്മേളനം ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗം റവ. വൽസൻ തമ്പു ഉദ്ഘാടനം ചെയ്തു.കൊച്ചിയിൽ എസ്ഒഎസ് നടത്തിയ സമരത്തിന്റെ രണ്ടാം ഘട്ടമാണ് ഇന്നലെ കോട്ടയത്ത് ആരംഭിച്ചത്.കൊച്ചിയിൽ നടന്ന ആദ്യഘട്ട സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീകളായ അനുപമ, നീന റോസ്, ആൽഫി, ജോസഫൈൻ എന്നിവരും സിസ്റ്റർ അനുപമയുടെ പിതാവ് വർക്കിയും സമ്മേളനത്തിനെത്തി.  

എസ്. ശാരദക്കുട്ടി, അനിലാ ജോർജ്, പ്രഫ. പി. ഗീത, സി.കെ ജാനു, പ്രഫ. സെബാസ്റ്റ്യൻ വട്ടമറ്റം, ഫാ. അഗസ്റ്റിൻ വട്ടോലി, പി.ജെ. തങ്കച്ചൻ, അവന്തിക, ഫെലിക്സ് ജെ. പുല്ലൂടൻ തുടങ്ങിയവർ പ്രസംഗിച്ചു.സമ്മേളന സ്ഥലത്തേക്ക് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു സംഘം മാർച്ച് നടത്തി. സമ്മേളനത്തിനെത്തിയവരും മാർച്ച് നടത്തിയവരും തമ്മിൽ വാക്കേറ്റവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളും നടന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയതോടെ സമ്മേളനം തുടർന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama