go

ഈരയിൽക്കടവ് –മണിപ്പുഴ ഇടനാഴി റോഡ് മാർച്ചിൽ തുറക്കും

Kottayam News
കോട്ടയം ഈരയിൽക്കടവ് – മണിപ്പുഴ വികസന ഇടനാഴി റോഡ് നിർമാണത്തിന്റെ അവസാനഘട്ടത്തിൽ.
SHARE

കോട്ടയം ∙ ഈരയിൽക്കടവ് – മണിപ്പുഴ വികസന ഇടനാഴി റോഡ് മാർച്ച് 31 ന് ഗതാഗതത്തിന് തുറക്കും.മൂന്ന് റീച്ചുകളുള്ള റോഡിന്റെ മധ്യഭാഗത്തെ റീച്ചിന്റെ ജോലികൾ പൂർത്തിയായി. മൂന്നാം റീച്ചിൽ ടാറിങ് ഒഴികെയുളള ജോലികളും പൂർത്തിയാക്കി.

ഒന്നാം റീച്ചിൽ റോഡ് ഉയർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.ഇനിയും ഒന്നര മാസത്തിനുളളിൽ രണ്ട് റീച്ചുകളും പൂർണമായും ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി കൈമാറാൻ കഴിയുമെന്നാണ് കരാറുകാരൻ പറയുന്നത്.ബ്രിജസ് വിഭാഗത്തിന്റെ ചുമതലയിൽ നിർമിക്കുന്ന ഈ റോഡിൽ കരാർ സംബന്ധിച്ചുള്ള നിയമ പ്രശ്നങ്ങളെ തുടർന്നാണ് കെകെ റോഡ് മുതൽ ഒരു കിലോമീറ്റർ നീളുന്ന ആദ്യ റീച്ച് പ്രതിസന്ധിയിൽ തുടർന്നത്.

നിയമതടസ്സം മാറിയതോടെ റോഡ് നിർമാണം വേഗത്തിലാണ് നടക്കുന്നത്. 10 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യുന്നത്. ചെളിനിറഞ്ഞ പാടശേഖരത്തിലൂടെ കടന്നുപോകുന്ന റോഡ് ആയതിനാൽ ഏറെ സ്ഥലങ്ങൾ മണ്ണിട്ട് ഉയർത്തേണ്ടിവന്നു.

ചില സ്ഥലങ്ങളിൽ ഒരു മീറ്റർ വരെ റോഡ് ഉയർത്തിയാണ് ലെവൽ ചെയ്യുന്നത്. കെകെ റോഡ് മുതൽ ഒരു കിലോ മീറ്റർ നീളുന്ന ആദ്യ റീച്ചിന് 1.7 കോടി രൂപയും രണ്ടാം റീച്ച് (845 മീറ്റർ) നവീകരിച്ച് ടാർ ചെയ്യുന്നതിന് ഒരു കോടി രൂപയും മൂന്നാം റീച്ചിന് 1.83 കോടി രൂപയുമാണ് ലഭ്യമായത്. മൂന്നാം റീച്ചിനുള്ള 1.83 കോടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണു കൈമാറിയത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama